മാര്‍പാപ്പയുടെ, ഗര്‍ഭിണിയായ സെക്രട്ടറി അവരുടെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വനിതാ റിസപ്ഷനിസ്റ്റിനെ റോമിലുള്ള അവരുടെ അപ്പാര്‍ട്ടുമെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറിട്രിയന്‍ വംശജയായ ഇവര്‍ 7-മാസം ഗര്‍ഭിണി ആയിരുന്നു. 34-കാരിയായ മിറിയം വുഓലോ പോപ്പിന്റെ വീട്ടിലും, സാന്റാ മാര്‍ത്ത എന്ന ഗസ്റ്റ് ഹൗസിലും വര്‍ഷങ്ങളായി ജോലി നോക്കുകയായിരുന്നു.
2013-ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമാണ് മാര്‍പാപ്പയുടെ ഔദ്യോഗിക ബംഗ്‌ളാവ് ഉപേക്ഷിച്ച് സാന്റാ മാര്‍ത്തയില്‍ താമസം തുടങ്ങിയത്. അതിവിശാലമായ ബംഗ്‌ളാവില്‍ വല്ലാത്തൊരു ഒറ്റപ്പെടല്‍ തോന്നുമെന്ന കാരണം മാര്‍പാപ്പ അറിയിച്ചതിനാലാണ് അന്ന് അപ്രകാരം ചെയ്തത്.
മിസ്സിസ്.വുഓലോയ്ക്ക് ഗുരുതര തരത്തിലുള്ള പ്രമേഹം ഉണ്ടായിരുന്നുവെന്നും ഗര്‍ഭധാരണം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ വിദഗ്‌ദോപദേശം നല്‍കിയിരുന്നുവെന്നും പറയപ്പെടുന്നു. അവരുടെ കുടുംബാംഗങ്ങളേയും മുന്‍ ഭര്‍ത്താവിനെയും ഇപ്പോഴത്തെ ബോയ്ഫ്രണ്ടിനെയുമൊക്കെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇപ്പോഴത്തെ ബോയ്ഫ്രണ്ട് വത്തിക്കാനിലുള്ള ഒരു പോലീസുദ്യോഗസ്ഥനാണെന്ന് റോമില്‍ നിന്നുള്ള ഇല്‍ മെലാജെറോ എന്ന പത്രം പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി കുടുംബാംഗങ്ങളിലാരുമായും അവര്‍ സമ്പര്‍ക്കം പുലര്‍ത്താതിരുന്നതിനാല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അവരുടെ സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ബലപ്രയോഗമെന്തെങ്കിലും ഉണ്ടായതായി പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. മരണത്തെ കുറിച്ച് പോപ്പിനെ അറിയിച്ചുവെന്നും തങ്ങളെല്ലാം ദുഖിതരാണെന്നും വത്തിക്കാന്റെ ഔദ്യോഗിക വക്താവ് ഫാദര്‍ ഫെഡറികോ ലൊം ബാര്‍ഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha