അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ 'കൃത്യമായ ആക്രമണങ്ങൾക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞത് ഇപ്രകാരമാണ് , "അഭിനന്ദനങ്ങൾ പ്രസിഡന്റ് ട്രംപേ. അമേരിക്കയുടെ നീതിയുക്തമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള നിങ്ങളുടെ ധീരമായ തീരുമാനം ചരിത്രം മാറ്റിമറിക്കും.
ഓപ്പറേഷൻ റൈസിംഗ് ലയണിൽ, ഇസ്രായേൽ ശരിക്കും അത്ഭുതകരമായ കാര്യങ്ങൾ ചെയ്തു. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ നടപടിയിൽ, അമേരിക്കയുടെ നീക്കം മറികടക്കാനാവാത്തതാണ്. ഭൂമിയിലെ മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തത് അമേരിക്ക ചെയ്തു.""ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെയും ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങളെയും നിഷേധിക്കാൻ തകർക്കാൻ പ്രവർത്തിച്ചു വെന്ന് ചരിത്രം അമേരിക്കൻ പ്രസിഡന്റിനെ കുറിച്ച് രേഖപ്പെടുത്തുമെന്നും നെതന്യാഹു പറഞ്ഞു.
പശ്ചിമേഷ്യയെ സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഭാവിയിലേക്ക് നീങ്ങാൻ സഹായിക്കുന്ന ഒരു നാഴികക്കല്ലാകാൻ ട്രംപിന്റെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. ട്രംപും ഞാനും പലപ്പോഴും പറയാറുള്ളത് പോലെ , ശക്തിയിലൂടെ സമാധാനം എന്ന കാര്യം വീണ്ടും അവർത്തിക്കുകയാണ് . ആദ്യം ശക്തി വരുന്നു, പിന്നീട് സമാധാനം വരുന്നു" എന്ന നിലപാട് നെതന്യാഹു ആവർത്തിച്ചു. പ്രസിഡന്റ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവർത്തിച്ചുവെന്നും ബെഞ്ചമിൻ നെതന്യാഹു , പറഞ്ഞു."നമ്മുടെ ഇളകാത്ത സഖ്യത്തെയും, ട്രംപിന് നന്ദി പറഞ്ഞ അദ്ദേഹം നമ്മുടെ തകർക്കാനാവാത്ത വിശ്വാസത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞാണ് തന്റെ പ്രസ്താവനകൾ അവസാനിപ്പിച്ചത്. ,
https://www.facebook.com/Malayalivartha