Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കുവൈറ്റിലും ബഹ്‌റിലും കടുത്ത ജാഗ്രതാ നിർദ്ദേശം; ഇറാന്‍ ആക്രമിക്കാനൊരുങ്ങുന്നു..?.

23 JUNE 2025 04:15 PM IST
മലയാളി വാര്‍ത്ത

അമേരിക്കയുടെ മിന്നല്‍ ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായ ഇറാന്‍ കുവൈറ്റിനെയും ബെഹ്‌റിനെയും ആക്രമിക്കാനൊരുങ്ങുന്നു. അമേരിക്കയുമായി ആത്മബന്ധം പുലര്‍ത്തുന്ന കുവൈറ്റും ബെഹ്‌റിനും ഇറാനു തൊട്ടടുത്താണെന്നതു മാത്രമല്ല രണ്ടടത്തും ഇറാന്‍ മിസൈല്‍ ആക്രമണത്തിന് കോപ്പു കൂട്ടുകയാണ്. ഇതോടെ കുവൈറ്റിലും ബഹ്‌റിലും കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നു. രണ്ട് രാജ്യങ്ങളിലും അമേരിക്കയുടെ സൈനിക ക്യാമ്പുകളുണ്ടെന്നു മാത്രമല്ല കുവൈറ്റിലും ബെഹ്‌റിനിലും അമേരിക്കയുടെ ഒട്ടേറെ യുദ്ധവിമാനങ്ങളും ആയുധങ്ങളും എത്തിയിട്ടുണ്ടെന്നതാണ് ലോകത്തെ ഭയപ്പെടുത്തുന്നത്. യുഎസ് നേവിയുടെ അന്‍പതാം ഫ്‌ളീറ്റിന്റെ ആസ്ഥാനമാണ് ബഹ്‌റൈന്‍. കുവൈത്തിലും ഒന്നിലധികം യുഎസ് സൈനികത്താവളങ്ങളുണ്ട്.

അമേരിക്കയുടെ സൈനികത്താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പ് മേഖലയിലെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക വന്‍ ആക്രമണം നടത്തിയതുമുതല്‍ ഇറാന്‍ കുവൈറ്റിനെയും ബെഹ്‌റിനെയും ആക്രമിക്കുമോ എന്നതില്‍ വലിയ ഭയമുണ്ടായിരുന്നു.

ഇസ്രായേലിന് സൈനിക സഹായം നല്‍കുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാന്‍ സൈന്യം പ്രസ്താവിച്ച സാഹചര്യത്തെ കുവൈറ്റ് ഏറെ ഭയപ്പെടുന്നുണ്ട്. ഇസ്രായേലിലേക്ക് കപ്പല്‍ വഴിയോ വിമാനം വഴിയോ സൈനിക സഹായം അയയ്ക്കുന്ന ഏതൊരു രാജ്യത്തെയും ഇറാനെതിരായ ആക്രമണത്തില്‍ പങ്കാളികളായി കണക്കാക്കുകയും ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

ഇറാന്റെ ആണവനിലയങ്ങള്‍ക്കു മേല്‍ അമേരിക്ക ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ സമുച്ചയങ്ങളില്‍ കുവൈറ്റ് പ്രത്യേകം ഷെല്‍ട്ടറുകള്‍ സജ്ജമാക്കി. ഇതോടെ മേഖലയില്‍ ജാഗ്രതവ്യോമമേഖല അടച്ചുപൂട്ടിയിരിക്കുന്നു.ഇറാന്‍-ഇസ്രായേല്‍ യുദ്ധം രാജ്യങ്ങളുടെ അതിര്‍ത്തികളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കണക്കിലെടു ത്ത് ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ കുവൈറ്റും ബഹ്‌റൈനും പൂര്‍ണസജ്ജമായി കഴിഞ്ഞു. രാജ്യങ്ങളുടെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി അടിയന്തര പദ്ധതികള്‍ ഇരു രാജ്യങ്ങളും എല്ലാ മേഖലകളിലും സജീവമാക്കിയിട്ടുണ്ട്.

പ്രധാന റോഡുകളിലൂടെയുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ബഹ്‌റൈന്‍ രാജ്യത്തെ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇറാന്റെ ആക്രമണം ഭയന്ന് രാജ്യത്തുടനീളമായി നാല്‍പത് ഷെല്‍ട്ടറുകള് സജ്ജമാക്കിയിരിക്കുന്നു. ഒരേ സമയം 900 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് ഓരോ ഷെല്‍റ്ററുകളും. കുവൈത്ത്, ഇറാഖ്, ഖത്തര്‍, ബഹ്‌റൈന്‍, യുഎഇ ഉള്‍പ്പെടെയുള്ള മേഖലയിലെ വന്‍കിട രാജ്യങ്ങളിലെല്ലാം അമേരിക്കയ്ക്ക് സൈനികത്താവളങ്ങളുണ്ട്. ആ കേന്ദ്രങ്ങളെയെല്ലാം ഇറാന്‍ നോട്ടമിട്ടിരിക്കുകയാണ്.


അമേരിക്ക ആക്രമിച്ചാല്‍, യുഎസ് സൈനിക താവളങ്ങള്‍ ഉള്‍പ്പെടെ മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങളില്‍ തിരിച്ചടിക്കും എന്ന് ഇറാന്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. നിലവില്‍, യുഎസ് നാവികസേനയുടെ അഞ്ചാമത്തെ കപ്പലിന്റെ ആസ്ഥാനം ബഹ്‌റൈനാണ്. കുവൈറ്റില്‍ നിരവധി അമേരിക്കന്‍ താവളങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനിലെ ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ഉഗ്ര പ്രഹര ശേഷിയുള്ള യു.എസ് വ്യോമസേന ബി രണ്ട് ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്.


ഇറാനു പിന്നാലെയാണ് ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളും അമേരിക്ക ആക്രമണം നടത്താനൊരുങ്ങുന്നത്. ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തെത്തുടര്‍ന്ന് പല വിമാനക്കമ്പനികളും രാജ്യാന്തര വിമാന സര്‍വീസുകളുടെ റൂട്ടുകള്‍ മാറ്റുകയാണ്. ഈ രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാനാണ് ശ്രമം. ചില സര്‍വീസുകള്‍ റദ്ദാക്കുന്നുമുണ്ട്. ഇറാന്‍, ഇറാഖ്, ഇസ്രയേല്‍ വ്യോമപാതയിലൂടെ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ യു.എ.ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നിവിടങ്ങളിലേക്ക് വിമാനയാത്രയുടെ ദൈര്‍ഘ്യം കൂടുകയും ചെയ്തു.

ഇസ്രയേലിലെ പ്രധാനപ്പെട്ട എല്ലാ ഓഫീസുകളും കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. ആളുകളെ ഒഴിപ്പിച്ചു. ഇറാനില്‍നിന്ന് പ്രത്യാക്രമണം പ്രതീക്ഷിച്ചാണ് മുന്നൊരുക്കം. സ്‌കൂളുകളും ജോലിസ്ഥലങ്ങളും ഓഫീസുകളുമെല്ലാം അടച്ചിടാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത്യാവശ്യ സേവനങ്ങള്‍ മാത്രം തുറന്നുപ്രവര്‍ത്തിക്കാനാണ് അനുമതി. ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. പിന്നാലെ നെതന്യാഹു അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേര്‍ക്കുകയും വിവരങ്ങള്‍ വിലയിരുത്തുകയും ചെയ്തിരിക്കുന്നു. ഇസ്രായേലിന്റെ വ്യോമാതിര്‍ത്തി പൂര്‍ണമായി ഇടയ്ക്കുകയും ചെയ്തുകഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (40 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (50 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends