അമേരിക്കയുടെ F 35 അടിച്ചിട്ട് ഇന്ത്യ ; 45 മിനിറ്റ് കാറിലിരുന്ന് മോദി-പുടിന്‍ രഹസ്യ ചര്‍ച്ചയുടെ ഇഫക്ട് തുടങ്ങി

കഴിഞ്ഞ ഒരു ദിവസം അമേരിക്കയുടെ ഉറക്കംകെടുത്തിയതും പാശ്ചാത്യ മാധ്യമങ്ങളില്‍ നിറഞ്ഞതും കാറിലിരുന്ന് 45 മിനിറ്റ് മോദി പുടിന്‍ ചര്‍ച്ച നടന്നതാണ്. വൈറ്റ് ഹൗസില്‍ ട്രംപിന് നെഞ്ചിടിപ്പ് ആയിരുന്നു ഈ 45 മിനിറ്റും. മറ്റ് പരിപാടികളെല്ലാം മാറ്റി വെച്ച് ഈ സമയമത്രയും അമേരിക്കന്‍ പ്രസിഡന്റ് തന്റെ ഓഫീസില്‍ ഇരിപ്പായിരുന്നു. മോദി പുടിന്‍ ചര്‍രഹസ്യ ചര്‍ച്ചയുടെ ആഫ്റ്റര്‍ ഇഫക്ട് തുടങ്ങി ട്രംപ് ഭയന്നത് സംഭവിച്ചിരിക്കുന്നു. അമേരിക്കയുടെ തലയെടുപ്പ് എഫ് 35 പോര്‍വിമാനം അടിച്ചിട്ട് ഇന്ത്യ. കരുത്തന്‍ റഷ്യയുടെ എസ്.യു57 ഇ യെന്ന് പ്രഖ്യാപിച്ച് ഇന്ത്യ. ആയുധവിപണിയില്‍ അമേരിക്കയുടെ അന്നനാളത്തില്‍ തോട്ടപൊട്ടിച്ച് ഇന്ത്യ ചെക്കുവെച്ചു. ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയ അടിയാണ് കിട്ടിയിരിക്കുന്നത്. റഷ്യയുടെ എസ് യു 57 ഇ മതിയെന്ന് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത് യുഎസിന്റെ എഫ് 35 യുദ്ധവിമാനം അത്ര പോരെന്നുള്ള പ്രഖ്യാപനമാണ്.
അടുത്തകാലത്തായ് എഫ് 35 പോര്‍വിമാനങ്ങള്‍ക്ക് തുടരെ അടികിട്ടിയിരുന്നു. യുക്രൈനില്‍ ആക്രമണം നടക്കെ റഷ്യ എഫ് 35 അടിച്ചിട്ടിരുന്നു. ഇന്ത്യ പാക് യുദ്ധം നടക്കുന്ന സമയത്ത് പാകിസ്ഥാന്റെ കൈവശം ഉണ്ടായിരുന്ന എഫ് 35 ഇന്ത്യ അടിച്ചിട്ടിരുന്നു. അത് വലിയ ക്ഷീണമായിരുന്നു അമേരിക്കയ്ക്ക്. ഈ ക്ഷീണം മാറും മുന്നേ ദേ ഇന്ത്യ എഫ് 35 വേണ്ടെന്ന് നിലപാട് എടുക്കുന്നു റഷ്യയുമായ് ആയുധ നിര്‍മാണ കരാറില്‍ ഒപ്പിടാന്‍ പോകുന്നു. ട്രംപിന് അടിവയറ്റില്‍ തീയാളുന്നു. താരിഫ് യുദ്ധവുമായ് ഇന്ത്യയുടെ നെഞ്ചത്തേക്ക് കയറാന്‍ വന്ന ട്രംപിന്റെ നെഞ്ചത്താണ് വെടിപൊട്ടിയിരിക്കുന്നത്. വാസ്തവത്തില്‍ എഫ് 35 വാങ്ങാന്‍ ഇന്ത്യയ്ക്ക് ഒരു താല്പര്യവും ഇല്ല റഷ്യന്‍ എസ് യു 57 തന്നെ ആയിരുന്നു ഇന്ത്യ നോട്ടമിട്ടിരിക്കുന്നത്. ഷാങ്ഹായി ഉച്ചകോടിയില്‍ പൊള്ളി നില്‍ക്കുന്ന ട്രംപ് ഇന്ത്യയ്‌ക്കെതിരെ തോണ്ടല്‍ തുടങ്ങിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് കനത്ത തീരുവ ഏര്‍പ്പെടുത്താനാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം. വ്യാപാരയുദ്ധത്തില്‍ ഇതുവരെ ഒഴിവാക്കിയിരുന്ന മരുന്നുകളെയാണ് ട്രംപ് നോട്ടമിടുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് 200% വരെ തീരുവ ചുമത്തുമെന്നാണ് ഭീഷണി.
ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കവുമായി റഷ്യ. ഇതിന്റെ ഭാഗമായി തങ്ങളുടെ എസ്.യു57 ഇ എന്ന അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യയില്‍ നിര്‍മിക്കാനുള്ള നീക്കങ്ങള്‍ക്ക് റഷ്യ തുടക്കം കുറിച്ചു. ഇന്ത്യയില്‍ വെച്ച് ഇവ ഉത്പാദിപ്പിക്കാനുള്ള സാധ്യതകളാണ് റഷ്യ അന്വേഷിക്കുന്നത്. ഇതിനാവശ്യമായ സാധ്യതാ പഠനത്തിന് റഷ്യ തുടക്കം കുറിച്ചു. കുറഞ്ഞത് രണ്ടുമുതല്‍ മൂന്ന് സ്‌ക്വാഡ്രണ്‍ അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമുണ്ട്. നിലവില്‍ റഷ്യന്‍ എസ്.യു57ഇ യ്ക്ക് പുറമെ യുഎസിന്റെ എഫ്35 മാത്രമാണ് പട്ടികയിലുള്ളത്. എന്നാല്‍, എഫ്35 വാങ്ങുന്നതില്‍ താത്പര്യക്കുറവ് ഇന്ത്യയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് റഷ്യ സാങ്കേതികവിദ്യയുടെ കൈമാറ്റം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായി ഇന്ത്യയെ സമീപിച്ചത്.
എസ്.യു30 എംകെഐ വിമാനങ്ങള്‍ നിര്‍മിക്കാന്‍ നിലവില്‍ നാസിക്കിലെ എച്ച്.എ.എല്‍ പ്ലാന്റിന് റഷ്യയുടെ ലൈസന്‍സുണ്ട്. ഈ നിര്‍മാണകേന്ദ്രത്തില്‍ തന്നെ അത്യാവശ്യം പരിഷ്‌കരണങ്ങള്‍ നടത്തിയാല്‍ എസ്.യു57 ഇ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനാകും. ഇതിന് എത്രത്തോളം നിക്ഷേപം വേണ്ടിവരും എന്നതുള്‍പ്പെടെയുള്ള സാധ്യതാ പഠനമാണ് റഷ്യ നത്തുന്നത്. ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുകയാണെങ്കില്‍ ഉത്പാദനച്ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യാ യുഎസ് ബന്ധം ട്രംപിന്റെ താരിഫ് ആക്രമണത്തെ തുടര്‍ന്ന് മോശമായ സാഹചര്യത്തിലാണ് റഷ്യ പുതിയ നീക്കം തുടങ്ങിയത്. ഇന്ത്യയുമായി എഫ്35 ഇടപാടിന് യുഎസ് ശ്രമിച്ചിരുന്നു. എന്നാല്‍, പിന്നീട് തീരുമാനം അറിയിക്കാമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്നാണ് ഇന്ത്യ ഇക്കാര്യത്തില്‍ ഔദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാല്‍, റഷ്യയുമായുള്ള കൂടുതല്‍ പ്രതിരോധ ഇടപാട് ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ റഷ്യയുമായ് കൂടുതല്‍ കരാറുകളിലേക്ക് കടക്കുന്നത് യുഎസ്സിന് ഇടിത്തീയാണ്. മോദി പുടിന്‍ ചര്‍ച്ചയ്ക്ക് പിന്നാലെ ഇന്ത്യയെ അനുനയിപ്പിക്കാന്‍ ഓരോരുത്തരെയായ് കളത്തിലിറക്കിയിരിക്കുകയാണ് ട്രംപ്. തീരുവ വിഷയത്തില്‍ ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കാനാകുമെന്ന് അമേരിക്ക. ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് ഇന്ത്യയ്ക്ക് കൂടുതല്‍ അടുപ്പം അമേരിക്കയോടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. ഷാങ്ഹായി ഉച്ചകോടിയിലെ സൗഹൃദ കാഴ്ച 'പ്രകടനാത്മകം' എന്നാണ് ബെസന്റ് വിശേഷിപ്പിച്ചത്. പക്ഷെ ഇതല്ലല്ലോ അണ്ണന്‍ നേരത്തെ പറഞ്ഞത്. ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ താരിഫ് ചുമത്തും. യുക്രൈനില്‍ യുദ്ധം ചെയ്യാന്‍ സാമ്പത്തിക സഹായം ഇന്ത്യയാണ് ചെയയ്ുന്നത് എന്നൊക്കെ ആയിരുന്നല്ലോ. അടിച്ച ഡയലോഗൊക്കെ അണ്ണാക്കില്‍ എന്ന് പറയുന്നത് ഇതിനെയാണ് അണ്ണാ. നികുതികള്‍ കുറയ്ക്കാം എന്ന് ഇന്ത്യ സമ്മതിച്ചെന്ന ട്രംപിന്റെ അവകാശവാദം തെറ്റെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. യുഎസ് ഉത്പന്നങ്ങള്‍ക്ക് തീരുവ എടുത്തുകളയാം എന്ന് ഇന്ത്യ ഉറപ്പു നല്കിയതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശ വാദം. ഇന്ത്യ റഷ്യ ചൈന ചര്‍ച്ചകള്‍ക്കു ശേഷമായാരുന്നു ട്രംപിന്റെ പ്രസ്താവന. ഡോണള്‍ഡ് ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദത്തിനെതിരെ ഇന്ത്യയും ചൈനയും റഷ്യയും സഹകരണം ദൃഢമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് പുടിനെ അറിയിക്കുകയും ചെയ്തിരുന്നു.
സുഖോയ് എസ് യു 57ന്റെ കരാറുമായ് മുന്നോട്ട് പോകുന്നത് ഇന്ത്യയ്ക്ക് ഗുണകരമാണ്. ആയുധ കരാറില്‍ മുന്‍പും റഷ്യ ഇന്ത്യ ചര്‍ച്ച നടന്നിരുന്നു. സുഖോയ് എസ്.യു.57ന്റെ സോഴ്‌സ് കോഡ് നല്‍കാമെന്ന് റഷ്യ വാഗ്ദാനം ചെയ്തിരുന്നത്. ഇന്ത്യയ്ക്ക് എഫ്35 വില്‍ക്കാനുള്ള യു.എസിന്റെ നീക്കം ശക്തിപ്രാപിക്കുന്നതിനിടെയാണ് പരമ്പരാഗത സുഹൃത്തിനെ കൂടെനിര്‍ത്താന്‍ അസാധാരണ നീക്കവുമായി റഷ്യ മുന്നോട്ടുവന്നത്. വ്യോമസേനയെ നവീകരിക്കാനുള്ള ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യയെ തങ്ങളുടെ സാങ്കേതികവിദ്യയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. യു.എസിന്റെ എഫ്35 എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിന് ബദലായാണ് ഇരട്ട എന്‍ജിന്‍ യുദ്ധവിമാനമായ എസ്.യു57 റഷ്യ അവതരിപ്പിച്ചത്. ഇതിന്റെ കയറ്റുമതി പതിപ്പായ എസ്.യു.57 ഇ യുടെ മുഴുവന്‍ സോഴ്‌സ് കോഡും നല്‍കാമെന്ന ഓഫറാണ് റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്. ശബ്ദത്തേക്കാള്‍ രണ്ടുമടങ്ങ് വേഗതയില്‍ പറക്കാന്‍ കഴിയുന്ന മള്‍ട്ടിറോള്‍ യുദ്ധവിമാനമാണ് എസ്.യു57. പരമാവധി 1500 കിലോമീറ്റര്‍ ദൂരം വരെ ഇതിന് പറന്നെത്താന്‍ സാധിക്കും. 10 ടണ്ണോളം ഭാരം വരുന്ന ആയുധങ്ങള്‍ വഹിക്കാന്‍ സാധിക്കുന്ന യുദ്ധവിമാനമാണ് എസ്.യു.57.
റഡാര്‍ നിരീക്ഷണങ്ങളെ കബളിപ്പിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ, അത്യാധുനിക ഏവിയോണിക്‌സ് (വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങള്‍) ശക്തമായ എന്‍ജിന്‍, കുത്തനെയും ചരിഞ്ഞും കുതിച്ചും പായാന്‍ കഴിയുന്ന കഴിവ് എന്നിവ ഈ യുദ്ധവിമാനത്തിനെ ആകാശ പോരാട്ടങ്ങളില്‍ അപകടകാരിയാക്കുന്നു. റഷ്യ മുഴുവന്‍ സോഴ്‌സ് കോഡും ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തതിലൂടെ ഈ വിമാനത്തില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യകള്‍ ആവശ്യാനുസരണം കൂട്ടിച്ചേര്‍ക്കാനും റഷ്യയുടെ ഇടപെടലുകളില്ലാതെ തന്നെ സ്വതന്ത്രമായി പരിഷ്‌കരിക്കാനും ഇന്ത്യയ്ക്ക് സാധിക്കും. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന യുദ്ധവിമാനങ്ങള്‍ക്കോ ആയുധങ്ങള്‍ക്കോ ഈ സൗകര്യം ലഭ്യമാകാറില്ല. ഇന്ത്യ അടുത്തിടെ വാങ്ങിയ റഫാല്‍, യു.എസിന്റെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമുള്‍പ്പെടെ, സ്വന്തം സാങ്കേതികവിദ്യയുടെ സോഴ്‌സ് കോഡ് മറ്റ് രാജ്യങ്ങളുമായി പാശ്ചാത്യ രാജ്യങ്ങള്‍ പങ്കുവെക്കാറില്ല. എസ്.യു57ന്റെ സോഴ്‌സ് കോഡ് ലഭ്യമായാല്‍ ഇന്ത്യയ്ക്ക് അറ്റകുറ്റപ്പണികള്‍ക്കും വികസനത്തിനും വിദേശ ആശ്രിതത്വം കുറയ്ക്കാന്‍ സാധിക്കും. പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തമാവുക എന്ന ഇന്ത്യയുടെ ലക്ഷ്യങ്ങള്‍ക്ക് അനുകൂലമായാണ് റഷ്യയുടെ ഓഫര്‍.
യു.എസ് തങ്ങളുടെ സഖ്യകക്ഷികള്‍ക്ക് പോലും എഫ്35ന്റെ മുഴുവന്‍ സോഴ്‌സ് കോഡും നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന്റെ മേലുള്ള നിയന്ത്രണം യു.എസിന് എപ്പോഴുമുണ്ടാകും. ഇതിനാല്‍ എഫ്35 ഓഫറിനോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 11 കോടി ഡോളറാണ് ഒരു എഫ്35ന്റെ വില. ഇതിനൊപ്പം അറ്റകുറ്റപ്പണികളുടെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും വിലകൂടി ചേരുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് വലിയ ബാധ്യതയായി മാറും. എന്നാല്‍, എസ്.യു57 യുദ്ധവിമാനത്തിന് എട്ട് കോടി ഡോളറാണ് വിലവരുന്നത്. സോഴ്‌സ് കോഡ് ലഭ്യമാകുന്നതോടെ അറ്റകുറ്റപ്പണികള്‍ക്കും സ്‌പെയര്‍പാര്‍ട്‌സുകളും തദ്ദേശീയമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല ഇന്ത്യയില്‍ നിര്‍മിക്കാനുള്ള ലൈസന്‍സ് നല്‍കാമെന്നും മുമ്പ് റഷ്യ ഓഫര്‍ ചെയ്തിരുന്നു. നിലവില്‍ റഷ്യന്‍ യുദ്ധവിമാനമായ എസ്.യു30എം.കെ.ഐ ഇന്ത്യ സ്വന്തമായി നിര്‍മിക്കുന്നുണ്ട്. ഇതേ സൗകര്യം ഇനി എസ്.യു57ന്റെ കാര്യത്തില്‍ ഉപയോഗിക്കാനാകും. നിലവില്‍ റഷ്യന്‍ ആയുധങ്ങള്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇവ, എസ്.യു57നിലേക്ക് എളുപ്പത്തില്‍ യോജിപ്പിക്കാനും സാധിക്കും.
യു.എസിന്റെ എഫ്35 ഉം റഷ്യയുടെ എസ്.യു57നും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയില്‍ എഫ്35 ഏറെ മുന്നിലാണ്. കരുത്തുറ്റ ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനമുള്ള യുദ്ധവിമാനമാണിത്. നെറ്റ്‌വര്‍ക്ക് കേന്ദ്രീകൃത സംയോജിത സൈനിക നടപടികള്‍ക്ക് അനുജിതമായാണ് ഇതിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍, എസ്.യു57 നിന്റെ സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ എഫ്35നെ അപേക്ഷിച്ച് അല്‍പ്പം പിന്നിലാണ്. എന്നാല്‍ വേഗതയിലും കരുത്തിലും എഫ്35നെ മറികടക്കും. ഹിമാലയന്‍ മേഖലകളുള്‍പ്പെടെയുള്ള ഭൂപ്രകൃതികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള കരുത്തുറ്റ എന്‍ജിനാണ് ഇവയ്ക്കുള്ളത്. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ഏറെ അനുഗുണമാണ് ഈ സവിശേഷത. റഷ്യന്‍ വിമാനം വാങ്ങാനുള്ള തീരുമാനമെടുത്താല്‍ ഇന്ത്യയുടെ തദ്ദേശീയമായ അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തിന് കൂടുതല്‍ വേഗം കൈവരും. നിര്‍ണായകമായ പല സാങ്കേതികവിദ്യകളെയും അടുത്ത് മനസിലാക്കാന്‍ സോഴ്‌സ് കോഡുവഴി സാധിക്കും. ഇതിന്റെ തദ്ദേശീയ സംവിധാനം വികസിപ്പിക്കാനും ഇന്ത്യയ്ക്ക് അവസരം ലഭിക്കും. റഷ്യന്‍ വിമാനം വാങ്ങിയാല്‍ ഇന്ത്യയ്‌ക്കെതിരേ യു.എസ് ഉപരോധം വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല യു.എസുമായുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ താതപര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യ ഏത് വഴി തിരഞ്ഞെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് പ്രതിരോധ വിദഗ്ധര്‍.
ഷാങ്ഹായില്‍ നടന്ന ഉച്ചകോടി അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്. റഷ്യ ഇന്ത്യ ബന്ധം കൂടുതല്‍ ദൃഢമാകുന്നു. ചൈനയും ഇന്ത്യയും തമ്മിലുള്ള ഭിന്നതകള്‍ മാറി കൈകൊടുത്തു. ഇന്ത്യക്കെതിരെ അമേരിക്ക ചുമത്തിയ ഇരട്ടിത്തീരുവയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിട്ടുണ്ട്. തങ്ങളുടെ വരുതിയില്‍ ഇന്ത്യ വരുമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ ട്രംപ് വളരെ കലിപ്പിലാണ്. ഇതിനിടെയാണ് ഷാങ്ഹായ് ഉച്ചകോടിയില്‍ ഇന്ത്യ ചൈനയുമായി റഷ്യയുമായി ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയതും. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചതും ട്രംപിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയുമായുള്ള ബിസിനസ് ബന്ധം ദുരന്തമായിരുന്നു എന്ന് അവകാശപ്പെട്ട് ട്രംപ് രംഗത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha