ഇസ്രയേലിന്റെ തലചിതറിക്കാം...അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കൂ ; ഖമനേയിയുടെ ദൂതനെ അടിച്ചിറക്കി സൗദി

ഇസ്രയേലിന്റെ തല ഞങ്ങളെടുക്കാം അറബ് രാജ്യങ്ങള്‍ കൂടെ നില്‍ക്കൂ. സൈദിയിലേക്ക് ദൂതനെ വിട്ട് രഹസ്യ വിവരം കൈമാറി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. പശ്ചിമേഷ്യയ്ക്ക് വൈറസായി മാറിയിരിക്കുന്ന ജൂതരാഷ്ട്രത്തിന് ഇസ്ലാമിക അന്ധത ബാധിച്ചിരിക്കുന്നു. മുസ്ലീം രാഷ്ട്രങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്താനാണ് ഇസ്രയേല്‍ ലക്ഷ്യം. ജൂതരാഷ്ട്രം ഈ മണ്ണില്‍ വേണ്ട അറബിക്കൂട്ടം കൈകോര്‍ത്താല്‍ ഇസ്രയേലിന്റെ തലചിതറിക്കാം. വാളെടുത്ത് ഒപ്പം കൂടൂവെന്ന പ്രഖ്യാപനം നടത്തിയ ഖമനേയിയെ ആട്ടിയിറക്കി സൗദി. ഇറാന്‍ പരമോന്നതന്റെ ദൂതനെ അടിച്ചോടിച്ചു സൗദി ഭരണകൂടം. കാളകൂടം വിഷം ചീറ്റുന്ന ഇറാനെ തിരിച്ചറിഞ്ഞുള്ള ശക്തമായ നിലപാടെടുത്ത് സൗദി. അറബ് രാജ്യങ്ങളെ ഇസ്രയേലുമായ് തെറ്റിക്കേണ്ടത് ഇറാന്റെ നിലനില്പിന്റെ ആവശ്യമാണ്. അതിന് വീണുകിട്ടിയ വജ്രായുധമാണ് ഖത്തറിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയത്.
അറബ് രാജ്യങ്ങളുടെ ശക്തമായ ശബ്ദമാണ് സൗദി. ഈ രാജ്യത്തെ കൂടെ നിര്‍ത്താന്‍ കാലം കുറേയായ് ഖമനേയി പണിയെടുക്കുന്നു. പക്ഷെ നടക്കുന്നില്ല. ഇടയ്ക്ക് സൗദി ഇറാന്‍ കൈകൊടുത്തിരുന്നു. എന്നാല്‍ ഗാസ വിഷയത്തില്‍ ഇറാന്റെ ചെയ്തികളെ സൗദി എതിര്‍ത്തു. ഹമാസിനെ ഇറക്കി 2023 ഓക്ടോബര്‍ ഏഴിന് ഇറാന്‍ നടത്തിയ തീക്കളിയാണ് ഗാസ കത്തിക്കുന്നതിലേക്ക് ഇസ്രയേലിനെ കൊണ്ടെത്തിച്ചത്. പശ്ചിമേഷ്യയില്‍ ഭീകരവാദം വളര്‍ത്തുന്ന ഇറാന്റെ കൈവിട്ട കളി എന്നവസാനിക്കുന്നുവോ അന്ന് സമാധാനം പുലരും. ഇത് സൗദിക്ക് കൃത്യമായ് അറിയാം. അമേരിക്കയെ പിണക്കി ഇറാനൊപ്പം നില്‍ക്കാന്‍ ഒരുകാലത്തും സൗദി തയ്യാറാകില്ല. എങ്കിലും ഒന്നെറിഞ്ഞ് നോക്കിയതാണ് ഇറാന്‍. ഖത്തറിലേക്ക് ഇസ്രയേല്‍ ആക്രണം നടത്തിയതോടെ ഇസ്ലാമിക രാജ്യങ്ങളോട് വെറിപിടിച്ചിരിക്കുകയാണ് നെതന്യാഹുവിനെന്നും, വാ കൂട്ടം കൂടി ഇസ്രയേലിനെ കടിച്ച് കീറാമെന്നും ഇറാന്‍ പറഞ്ഞു. പക്ഷെ ഒത്തില്ല ഖമനേയി നാണംകെട്ടു. അറബന്മാരെ കൂടെക്കൂട്ടി ഇസ്രയേലിനെ മുട്ടാമെന്ന് കണക്ക് കൂട്ടിയ ഖമനേയിക്ക് പിഴച്ചു. ദോഹയിലെ ആക്രമണത്തില്‍ ഖത്തര്‍ പോലും ചൂട് കാണിക്കുന്നില്ല. പക്ഷെ അറബന്മാരെ തൊട്ടേന്നും പറഞ്ഞ് ചാടിത്തുള്ളി ഇറങ്ങിയേക്കുന്നത് ഇറാന്‍. ഹമാസിനെ ദോഹയില്‍ നിന്ന് പുറത്താക്കാന്‍ ആക്രമണത്തിന് പിന്തുണ കൊടുത്തത് ഖത്തറാണെന്ന് ആരോപണം ഉണ്ട്. അപ്പോഴാണ് തിരിച്ചടിക്കെന്ന് പറഞ്ഞ് ഖമനേയി പ്രോത്സാഹിപ്പിക്കുന്നത്.
ഗാസ വിഷയത്തില്‍ ഇസ്രയേലിനെ അതിരൂക്ഷമായാണ് സൗദി വിമര്‍ശിക്കുന്നത്. ഗാസയിലെ ജനങ്ങളെ കൊന്നൊടുക്കുകയാണ് നെതന്യാഹുവെന്ന് സൗദി വിമര്‍ശിച്ചിരുന്നു. ഈയവസം മുതലെടുത്താണ് ഇറാന്‍ സൗദിയെ നൈസാ കൂടെക്കൂട്ടാന്‍ നോക്കിയത്. എന്നാല്‍ ഇറാന്റെ തനിക്കൊണം അറിയാവുന്ന സൗദി ഖമനേയിയെ അടിച്ചോടിച്ചു. സൗദിയെ പിന്നില്‍ നിന്ന് കുത്തിയ ചരിത്രമാണ് ഇറാനമുള്ളത്. ഒരുകാലത്തും പൂര്‍ണതോതില്‍ ഇറാന് കൈകൊടുക്കാന്‍ സൗദി തയ്യാറാകില്ല. ഇറാനോട് വര്‍ഷങ്ങലുടെ പക ആളിക്കത്തുന്നുണ്ട് സൗദിക്ക്. മക്കയും മദീനയും ഹൂതികളെ ഇറക്കി ആക്രമിച്ചതിന് പിന്നില്‍ ഇറാനാണ്. സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഹൂതികളെ ഇറക്കുന്നത് ഇറാനാണ്. ആ പക ഒരു വഴിക്ക്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ രാജ്യങ്ങളാണ് രാജഭരണമുള്ള സൗദി അറേബ്യയും ഇസ്ലാമിക റിപ്പബഌക്ക് എന്നറിയപ്പെടുന്ന ഇറാനും. രണ്ടും എണ്ണ സമ്പന്ന രാജ്യങ്ങള്‍. നാലു ദശകത്തിലേറെയായി ഇവര്‍ക്കിടയില്‍ സൗഹൃദമില്ലെന്നു മാത്രമല്ല, ഇടയ്ക്കടെ സംഘര്‍ഷാവസ്ഥ ഉണ്ടാകാറുമുണ്ട്. ഏഴു വര്‍ഷം മുന്‍പ് ഇതെല്ലാംകൂടി എത്തിച്ചേര്‍ന്നതു അതീവ ഗുരുതരമായ ചില സംഭവങ്ങളിലാണ്. ഇറാന്റെ തലസ്ഥാനമായ ടെഹറാനിലെ സൗദി എംബസ്സിയും ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ മാഷാദിലെ സൗദി കോണ്‍സുലേറ്റും ജനക്കൂട്ടം ആക്രമിച്ചു. അതിനെ അപലപിച്ച സൗദി ഭരണകൂടം എംബസ്സിയും കോണ്‍സുലേറ്റും പൂട്ടുകയും സൗദി തലസ്ഥാനമായ റിയാദിലെ ഇറാന്‍ എംബസ്സിയുടെയും ജിദ്ദ നഗരത്തിലെ ഇറാന്‍ കോണ്‍സുലേറ്റിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തകര്‍ന്നത് അങ്ങനെയാണ്. അതിന്റെ തലേന്നാണ് സൗദി അറേബ്യയില്‍ ഇറാന്‍ അനുകൂലിയായ ഷെയ്ക്ക് നിമര്‍ അല്‍ നിമര്‍ എന്ന പ്രമുഖ ഷിയാ പുരോഹിതന്‍ വധിക്കപ്പെട്ടിരുന്നത്. ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്ന പേരില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 47 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. ഇതിലുണ്ടായ പ്രതിഷേധ പ്രകടനങ്ങളാണ് ടെഹറാനിലെ സൗദി എംബസ്സിക്കും മാഷാദിലെ സൗദി കോണ്‍സുലേറ്റിനും നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചത്. അതിനു ഇറാന്‍ ഭരണകൂടത്തിന്റെ മൗനാനുവാദം ഉണ്ടായിരുന്നുവെന്നായിരുന്നു സൗദി ഗവണ്‍മെന്റിന്റെ ആരോപണം. മുസ്ലിംകളിലെ ഷിയാ വിഭാഗത്തിനു ബഹുഭൂരിപക്ഷമുള്ള ഏറ്റവും വലിയ രാജ്യമാണ് ഇറാന്‍. സൗദി അറേബ്യയിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷം സുന്നികളാണ്. ഈ വിഭാഗങ്ങള്‍ക്കിടയില്‍ പരമ്പരാഗതമായി നിലനിന്നുവന്ന വിടവും സൗദിഇറാന്‍ ബന്ധത്തെ കലുഷമാക്കുകയായിരുന്നു. അതിലേക്കു വിരല്‍ ചൂണ്ടുകയായിരുന്നു നിമര്‍ വധവും എംബസ്സി, കോണ്‍സുലേറ്റ് ആക്രമണങ്ങളും.
ഇസ്രയേലുമായുള്ള സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങള്‍ വിച്ഛേദിക്കാന്‍ ലോകമെമ്പാടുമുള്ള ഇസ്ലാമിക, പ്രാദേശിക രാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഗേരി. ഇസ്രയേലിനെ ഒരു അധിനിവേശ, വംശഹത്യ, ഭീകര ഭരണകൂടമായാണ് ബഗായി വിശേഷിപ്പിച്ചത്. ഇസ്രയേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുന്നത് അവരുടെ കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും അംഗീകരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ഇസ്രയേലിനെതിരെയുള്ള വികാരം ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി നിരവധി രാജ്യങ്ങള്‍ ഇസ്രയേലുമായി വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചതായും ബാഗായി പറഞ്ഞു. ദോഹയില്‍ നടന്ന അറബ്ഇസ്ലാമിക് ഉച്ചകോടി ഇസ്ലാമിക രാജ്യങ്ങളുടെ ആശങ്കകളെയാണ് സൂചിപ്പിക്കുന്നത്. സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ശക്തികളെ നേരിടാന്‍ ഒരു 'ഇസ്ലാമിക് നാറ്റോ' രൂപീകരിക്കാനുള്ള ഇറാന്റെ ആഹ്വാനം അദ്ദേഹം ആവര്‍ത്തിച്ചു. ഇസ്രയേല്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നും, അടുത്തിടെ പത്തോളം രാജ്യങ്ങളില്‍ സൈനിക ആക്രമണങ്ങള്‍ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ഇറാനും ഇസ്രയേലും തമ്മിലുള്ള ബന്ധം എക്കാലത്തും ശത്രുതയിലായിരുന്നില്ല. 1979ലെ ഇറാനിയന്‍ വിപ്ലവത്തിന് മുമ്പ്, ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം നിലനിന്നിരുന്നു. ഇസ്രയേലിന്റെ എണ്ണ ആവശ്യകതകള്‍ക്ക് പ്രധാന ഉറവിടം ഇറാനായിരുന്നു. പക്ഷെ 1979 കളോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. ഗാസയിലെ വംശഹത്യയില്‍ അമേരിക്കയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് ബാഗായി ആരോപിച്ചു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനവുമായി ഒത്തുപോയത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ ഗാസയിലെ സംഭവങ്ങള്‍ വംശഹത്യയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുന്നതിനുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തിലെ ചില അംഗങ്ങള്‍ക്ക് വിസ ലഭിച്ചതായി ബാഗായി അറിയിച്ചു. അമേരിക്ക കാലതാമസവും നിയന്ത്രണങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇറാനിയന്‍ പ്രതിനിധികള്‍ക്ക് മേലുള്ള ഇത്തരം നിയന്ത്രണങ്ങള്‍ യുഎന്‍ ആസ്ഥാനത്തിന്റെ ആതിഥേയ രാജ്യമെന്ന നിലയില്‍ അമേരിക്കയുടെ ബാധ്യതകളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആണവ പരിപാടിയെക്കുറിച്ചും 2015ലെ ആണവ കരാര്‍ പ്രകാരം പിന്‍വലിച്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ പുനരാരംഭിക്കുന്നത് തടയുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ ഈ വേദി ഉപയോഗിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha