Widgets Magazine
23
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗതുകം ലേശം കൂടുതല ; വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക് 13 കാരൻ


ലോക കേരളസഭയില്‍ ഉയര്‍ന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്... പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി... നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...


മികച്ച ഫുട്ബോള്‍ കളിക്കാര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പുരുഷന്മാരില്‍ പിഎസ്ജി ക്ലബ്ബിന്റെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ ഉസ്മാന്‍ ഡെംബെലെയ്ക്കും വനിതകളില്‍ സ്പെയ്നിന്റെ ഐതാന ബൊന്‍മാറ്റിയ്ക്കും


ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...


എല്ലാ ജില്ലകളിലും മഴ ലഭിക്കാനുള്ള സാധ്യത; ബംഗാളിൽ കടലിൽ പുതിയ ന്യൂനമർദ്ദം...

പ്രതീക്ഷയോടെ ജനങ്ങള്‍... ഇന്ത്യക്കാര്‍ക്ക് ഏറെ ദോഷമായ ട്രംപിന്റെ പരിഷ്‌കാരം ഇന്ന് മുതല്‍, എച്ച് -വണ്‍ ബി വിസകള്‍ക്ക് ഫീസ് പ്രാബല്യത്തില്‍, രാജ്യത്ത് പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍

22 SEPTEMBER 2025 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

ചൈനയുടെ പുതിയ കെ വിസ വന്നതോടെ എച്ച്-1ബി വിസയുടെ കാര്യത്തിൽ യൂ ടേൺ എടുക്കാൻ സാധ്യത ; മാറ്റി ചിന്തിച്ചേക്കാം എന്ന സൂചന നൽകി യുഎസ് മുൻ സ്ഥാനപതി

ഹമാസ് ആയുധം വച്ച് കീഴടങ്ങാൻ ആവശ്യപ്പെട്ട് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ; ഐക്യരാഷ്ട്രസഭയിൽ ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ഉച്ചകോടിയിലാണ് ഈ ആഹ്വാനം

ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും: അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരിച്ചടി...

ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ അനുമതി ലഭിക്കാത്തതിനാല്‍ ഇരുട്ടില്‍ കുഴങ്ങി പൈലറ്റ്

വെറും മണിക്കൂറുകൾ മാത്രം.. ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം.. ഭൂമിയെ കൂരിരുട്ടിലാക്കില്ലെങ്കിലും മനോഹരമായ കാഴ്ചയാണ് ഭാഗിക സൂര്യഗ്രഹണവും വാഗ്ദാനം ചെയ്യുന്നത്..

ട്രംപിന്റെ പുതിയ പരിഷ്‌ക്കാരങ്ങള്‍ ഇന്നുമുതല്‍.യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9:31 മുതലാണ് ഫീസ് ഈടാക്കുക. നിലവിലെ H1ബി വീസകള്‍ക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം, പുതിയ ട്രംപ് നയത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് രംഗത്തെത്തി. ട്രംപ് ഭരണകൂടവുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ചേംബര്‍ അറിയിച്ചു.

എച്ച്1 ബി വിസകള്‍ക്ക് നിയന്ത്രമേര്‍പ്പെടുത്തിയ യുഎസ് നടപടിയില്‍ ഇന്ത്യയിലും അമേരിക്കയിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഒറ്റത്തവണ ഫീസാണെന്നും, നിലവില്‍ വിസയുള്ളവരെ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വിശദീകരണ കുറിപ്പിറക്കിയെങ്കിലും അമേരിക്കന്‍ കമ്പനികളും ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളും ആശങ്കയിലാണ്. പുതിയ നീക്കം അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കുമെന്ന വൈറ്റ് ഹൗസ് അവകാശവാദത്തിനെതിരെയും വിമര്‍ശനം ശക്തമാണ്.

പുതിയ വിശദീകരണമനുസരിച്ച് പുത്തന്‍ വിസകള്‍ക്ക് മാത്രമാണ് ഭീമന്‍ ഫീസ്. നിലവില്‍ വിസയുള്ളവര്‍ അമേരിക്കയ്ക്ക് പുറത്ത് യാത്രയിലാണെങ്കില്‍ തിരിച്ചെത്തുമ്പോള്‍ ഈ ഫീസ് അടയ്‌ക്കേണ്ടതില്ല. നിലവിലുള്ള വിസ പുതുക്കാനും ഫീസടയക്കേണ്ട. ഒരു ലക്ഷം ഡോളര്‍ വാര്‍ഷിക ഫീസല്ല ഒറ്റത്തവണ അടയ്‌ക്കേണ്ട തുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 65,000 എച്ച് വണ്‍ ബി വിസകളാണ് അമേരിക്ക അനുവദിക്കുന്നത്. ഇതിന് പുറമേ ഇരുപതിനായിരം വിസകള്‍ അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസ നടത്തിയ വിദേശികള്‍ക്കും നല്‍കുന്നുണ്ട്. ഐടി മേഖലയിലെ ഇന്ത്യക്കാരാണ് ഈ വിസയുടെ എറ്റവും വലിയ ഗുണഭോക്താക്കള്‍. ഇന്ത്യന്‍ ജീവനക്കാരുടെ വരവ് കുറച്ചാല്‍ അമേരിക്കയില്‍ പഠിച്ചിറങ്ങുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസങ്ങളുണ്ടാകുമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം.

അതേസമയം ഇന്ത്യയില്‍ പുതിയ നീക്കവുമായി മോദി. പുതിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍. അഞ്ചു ശതമാനവും, 18 ശതമാനം എന്നീ രണ്ടു സ്ലാബുകളില്‍ മാത്രമായിരിക്കും ഇന്ന് മുതല്‍ ജിഎസ്ടി നികുതി നിരക്ക്. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിലാകും വരികയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിലക്കുറവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വിപണിയില്‍ നീരീക്ഷണം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. പാലുല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഇളവ് ലഭിച്ചതോടെ മില്‍മയുടെ പാലുല്‍പ്പന്നങ്ങള്‍ക്ക് ഇന്ന് മുതല്‍ വില കുറയും. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. മില്‍മ നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് 225 രൂപയ്ക്ക് ലഭിക്കും.

500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപയായി കുറയും. ഒരു ലിറ്റര്‍ മില്‍മ വാനില ഐസ്‌ക്രീമിന്റെ വില 220 രൂപയില്‍ നിന്ന് 196 രൂപയായും കുറഞ്ഞിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് ലോട്ടറിയുടെ ജിഎസ് ടി കൂട്ടിയെങ്കിലും ടിക്കറ്റിന്റെ വില കൂടില്ല. നിലവിലെ ടിക്കറ്റ് നിരക്ക് തുടരുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. സമ്മാനത്തുകയുടെ എണ്ണത്തിലും ഏജന്റുമാരുടെ കമ്മീഷനിലും മാറ്റം വരുത്താനാണ് തീരുമാനം. കമ്മീഷനിലായിരിക്കും വലിയ കുറവുണ്ടാകുക. ലോട്ടറി ജി എസ് ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായാണ് കൂടിയത്.

വിലക്കുറവ് സംബന്ധിച്ച് കര്‍ശന നിരീക്ഷണം ഉണ്ടാകുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കമ്പനികള്‍ വിലക്കുറവിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് ഉറപ്പാക്കും. അതേസമയം, കഴിഞ്ഞക്കാലത്തെ അധിക ജി എസ് ടിയുടെ ലാഭം സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രം നല്‍കുമോയെന്ന് അഖിലേഷ് യാദവ് വിമര്‍ശിച്ചു.

രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ട് തുടങ്ങിയ മോദി ജിഎസ്ടി സേവിംഗ്‌സ് ഉത്സവത്തിന് നാളെ മുതല്‍ തുടക്കമാവും എന്ന് വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്‌ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവര്‍ഗം, യുവാക്കള്‍, കര്‍ഷകര്‍ അങ്ങനെ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കും, ദൈനംദിന ആവശ്യങ്ങള്‍ വളരെ കുറഞ്ഞ ചിലവില്‍ നിറവേറ്റപ്പെടും. നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൂടാതെ, പല തരം നികുതികള്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്നും ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമടുത്തത്. ഒരു രാജ്യം, ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഈ പരിഷ്‌ക്കാരത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ആശങ്കകളെ അഭിസംബോധന ചെയ്യുന്നു. എല്ലാ സംസ്ഥാനങ്ങളുമായും ചര്‍ച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. നാളെ മുതല്‍ 5 %, 18 % നികുതി സ്ലാബുകള്‍ മാത്രമാണ് ഉണ്ടാവുക. 99% ശതമാനം സാധനങ്ങളും 5%സ്ലാബില്‍ വരും. അങ്ങനെ വിലക്കുറിന്റെ വലിയ ആനുകൂല്യമാണ് ജനങ്ങളിലേക്ക് എത്താന്‍ പോകുന്നത്.

രാജ്യം നാളെ മുതല്‍ പുതിയ ജിഎസ്ടി നിരക്കിലേക്ക് മാറുകയാണ്. വലിയ രീതിയില്‍ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി നിരക്ക് മാറ്റത്തില്‍ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ബിജെപി. നാളെ മുതല്‍ ഒരാഴ്ച ജി എസ് ടി സേവിംഗ്‌സ് വാരമായി ആചരിക്കും. നിരക്കുകളിലെ മാറ്റത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. നവ മധ്യ വര്‍ഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുകയെന്നും മോദി പറഞ്ഞു.

ജിഎസ്ടി മാറ്റം വരുമ്പോള്‍, വിലക്കുറവ് സംബന്ധിച്ച് വന്‍കിട കമ്പനികള്‍ രാജ്യവ്യാപകമായി മുന്‍ കൂട്ടി പരസ്യം നല്‍കിയിട്ടുണ്ടെങ്കിലും പുതിയ സ്റ്റോക്കുകള്‍ എത്തിയാല്‍ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കുകയുള്ളു. ചരക്ക്-സേവനനികുതിനടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്‌കരണമാണ് നാളെ മുതല്‍ പ്രാബല്യത്തിലാകുന്നത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നികുതി തട്ടുകളുണ്ടായിരുന്നത് 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുകയാണ്. നികുതിയളവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭ്യമാകാന്‍ നടപടികള്‍ സ്വീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവ് സംബന്ധിച്ച് ഇന്ന് പത്രങ്ങളില്‍ വന്‍കിട കമ്പനികള്‍ പരസ്യം നല്‍കിയിട്ടുണ്ട്. വാഹനങ്ങള്‍ മുതല്‍ ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ വരെ പുതിയ വിലവിവരത്തെ സംബന്ധിച്ച് പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ സ്റ്റോക്കുകള്‍ എത്തിയാല്‍ മാത്രമേ ചെറുകിട വ്യാപാര രംഗത്ത് വിലക്കുറവ് പ്രതിഫലിക്കൂ.

അതേസമയം അമേരിക്കയില്‍ എച്ച്-1ബി വീസ അപേക്ഷകര്‍ക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ ഫീസ് ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തെ ന്യായീകരിച്ച് വൈറ്റ്ഹൗസ്. വീസ അപേക്ഷകളുടെ മറവില്‍ ഐടി കമ്പനികള്‍ വലിയ രീതിയില്‍ യുഎസ് പൗരന്മാര്‍ക്കിടയില്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുകയാണെന്നും വൈറ്റ്ഹൗസ് ആരോപിച്ചു. ഇതിനാവശ്യമായ തെളിവുകളും വൈറ്റ്ഹൗസ് പുറത്തുവിട്ടു. സ്വകാര്യ ഐടി കമ്പനികളുടെ വീസ കണക്കുകളാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടത്.

''ഒരു കമ്പനിക്ക് 5,189 എച്ച്-1ബി വീസകളാണ് ലഭിച്ചത്. പിന്നീട് 16,000 അമേരിക്കക്കന്‍ പൗരന്മാരെ കമ്പനി പിരിച്ചുവിട്ടു.'' - വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ട്രംപിന്റെ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ഒരു വസ്തുതാപത്രവും വൈറ്റ്ഹൗസ് പുറത്തിറക്കി. യുഎസ് തൊഴിലാളികള്‍ക്ക് പകരം കുറഞ്ഞ ശമ്പളമുള്ള വിദേശ തൊഴിലാളികളെ നിയമിക്കുകയാണെന്നും വൈറ്റ്ഹൗസ് ആശങ്ക പങ്കുവച്ചു. 2003 സാമ്പത്തിക വര്‍ഷത്തില്‍ എച്ച്-1ബി വീസയുള്ള ഐടി തൊഴിലാളികളുടെ എണ്ണം 32 ശതമാനമായിരുന്നുവെന്നും സമീപ വര്‍ഷങ്ങളില്‍ അത് 65 ശതമാനത്തിലധികമായി ഉയര്‍ന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

എച്ച്1ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരായതിനാല്‍ പുതിയ നടപടി ഇവിടെനിന്നുള്ള തൊഴിലന്വേഷകര്‍ക്ക് കനത്ത ആഘാതമാകും. 2024 സാമ്പത്തിക വര്‍ഷത്തില്‍ ആകെ അനുവദിച്ച 3,99,395 എച്ച്1ബി വീസയില്‍ 71 ശതമാനവും ഇന്ത്യക്കാരായിരുന്നു- 2,83,397 വീസകള്‍. 2023 ല്‍ ആകട്ടെ 1,91,000 വീസകളാണ് ഇന്ത്യക്കാര്‍ക്ക് അനുവദിച്ചത്. ഈ വര്‍ഷം ആമസോണിനു 10,044 വീസകളാണ് അനുവദിച്ചതെങ്കില്‍ തൊട്ടടുത്ത സ്ഥാനത്ത് ടിസിഎസ് ആയിരുന്നു; 5505. മൈക്രോസോഫ്റ്റ് (5189), മെറ്റ (5123), ആപ്പിള്‍ (4202), ഗൂഗിള്‍ (4181), ഇന്‍ഫോസിസ് (2004), വിപ്രോ (1523), ടെക് മഹീന്ദ്ര അമേരിക്കാസ് (951) എന്നിങ്ങനെയാണു മറ്റു കമ്പനികളുടെ നില.

ഗ്രീന്‍ കാര്‍ഡിനു വേണ്ടി ഒരു കമ്പനി സ്‌പോണ്‍സര്‍ ചെയ്യുകയാണെങ്കില്‍ അതു ലഭിക്കുന്നതുവരെ അവരുടെ എച്ച്1ബി വീസ പുതുക്കാന്‍ സാധിക്കുമെന്നാണു വ്യവസ്ഥ. ഗ്രീന്‍ കാര്‍ഡിനു വേണ്ടി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഷങ്ങളാണു കാത്തിരിക്കുന്നത്. പുതിയ വ്യവസ്ഥ വരുന്നതോടെ നിലവില്‍ എച്ച്1ബി വീസയില്‍ യുഎസില്‍ ഉള്ളവര്‍ വീസ പുതുക്കാനുള്ള സാധ്യത കുറയും. ഇന്ത്യയില്‍നിന്നു പുതിയ ജോലിക്കാരെ കൊണ്ടുപോകുന്നതിലും കുറവുണ്ടാകും.

യുഎസിലെ ബിരുദധാരികള്‍ക്ക് ഐടി ജോലികള്‍ കിട്ടാത്തതാണ് വീസയുടെ ഫീസ് കൂട്ടാനുള്ള കാരണമായി പറഞ്ഞത്. 'നടപ്പു സാമ്പത്തിക വര്‍ഷം ഒരു ഐടി കമ്പനി 5000 എച്ച്1ബി വീസ ജോലിക്കാര്‍ക്ക് അനുമതി നല്‍കി. പതിനയ്യായിരത്തിലേറെ മറ്റു ജീവനക്കാരെ പറഞ്ഞുവിട്ട കമ്പനിയാണിത്'- യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട ഉത്തരവില്‍ പറയുന്നു.

ഗോള്‍ഡ് കാര്‍ഡ്, ട്രംപ് പ്ലാറ്റിനം കാര്‍ഡ്

യുഎസ് പൗരത്വത്തിനുള്ള ഗോള്‍ഡ് കാര്‍ഡ് വീസയും ട്രംപ് പ്രഖ്യാപിച്ചു. 10 ലക്ഷം ഡോളറാണ് തുക. വിദേശികളായ ജീവനക്കാരെ സ്‌പോണ്‍സര്‍ ചെയ്യാനാഗ്രഹിക്കുന്ന കമ്പനികള്‍ ഗോള്‍ഡ് കാര്‍ഡിനായി 20 ലക്ഷം ഡോളര്‍ നല്‍കണം. 50 ലക്ഷം ഡോളറിന്റെ 'ട്രംപ് പ്ലാറ്റിനം കാര്‍ഡും' പ്രഖ്യാപിച്ചു. ഈ കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് 270 ദിവസം യുഎസില്‍ തങ്ങാം. നികുതി ബാധകമാകില്ല.

നിലവിലുള്ള ഇന്‍വെസ്റ്റര്‍ വീസയ്ക്കു പകരം 50 ലക്ഷം ഡോളറിന്റെ ഗോള്‍ഡ് കാര്‍ഡ് സംവിധാനം കൊണ്ടുവരുമെന്ന് ട്രംപ് ഫെബ്രുവരിയില്‍ സൂചിപ്പിച്ചിരുന്നതാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച പ്ലാറ്റിനം കാര്‍ഡിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം വേണം.

എച്ച്1ബി വീസ
ഐടി ഉള്‍പ്പെടെ വിദഗ്ധ തൊഴില്‍മേഖലകളില്‍ ഇന്ത്യക്കാരടക്കം വിദേശികളെ യുഎസ് കമ്പനികള്‍ നിയമിക്കുന്നത് എച്ച്1ബി വീസയിലാണ്. എന്‍ജിനീയറിങ്, ഫിനാന്‍സ്, ഉള്‍പ്പെടെയുള്ള മേഖലകളിലും മികവുള്ള ജോലിക്കാരെ ഇത്തരത്തില്‍ എത്തിച്ചിരുന്നു. എച്ച്1ബീ വീസ തേടുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍നിന്നാണ്. രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്കു 11.7 ശതമാനം എച്ച്1ബി വീസയാണുള്ളത്. മുന്‍പ് എച്ച്1ബി വീസയ്ക്ക് അപേക്ഷിക്കുന്നവര്‍ വിവിധ ഇനങ്ങളിലായി 1700 ഡോളര്‍ മുതല്‍ 8000 ഡോളര്‍ വരെയായിരുന്നു നല്‍കേണ്ടിയിരുന്നത്. കമ്പനിയുടെ വലുപ്പം, വീസ അനുവദിക്കുന്നതിന്റെ വേഗം, ഏതു തരത്തിലുള്ള വീസ എന്നിവയെല്ലാം ഇതില്‍ ഘടകമായിരുന്നു.

ആദ്യം മൂന്നു വര്‍ഷത്തേക്ക് അനുവദിക്കുന്ന എച്ച്1ബി വീസ പിന്നീടു 3 വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കുന്നതാണു രീതി. അടിസ്ഥാന റജിസ്‌ട്രേഷന്‍ ഫീ മുന്‍പ് 215 ഡോളറായിരുന്നു. രണ്ടു വര്‍ഷം മുന്‍പു വരെ 10 ഡോളറായിരുന്നു ഇത്. ബേസ് പെറ്റീഷന്‍ ഫീയായി 460 -780 ഡോളറാണ് ഈടാക്കിയിരുന്നത്. ആന്റി ഫ്രോഡ് ഫീസായി 500 ഡോളറും ഉള്‍പ്പെട്ടിരുന്നു.

മുന്‍നിര കമ്പനികളുടെ ജീവനക്കാരില്‍ 50 ശതമാനത്തിലേറെ എച്ച്1ബി, എല്‍1 വീസക്കാരാണെങ്കില്‍ അധികമായി 4000 ഡോളറും നല്‍കേണ്ടിയിരുന്നു. പരമാവധി 8000 ഡോളര്‍ വരെയുണ്ടായിരുന്ന ഫീസാണ് പുതിയ ഉത്തരവില്‍ 1 ലക്ഷം ഡോളറിനു മുകളിലെത്തിയത്. പുതുതായി വിദേശത്തുനിന്നു വരുന്നവര്‍, യുഎസ് വിട്ടുപോയ ശേഷം വീസ പുതുക്കുന്നവര്‍, പുതിയ തൊഴിലുടമയ്ക്കായി യുഎസിലേക്ക് വരുന്ന എച്ച്-1ബി ജീവനക്കാര്‍ എന്നിവര്‍ക്ക് പുതിയ ഫീ ബാധകമാകും. നിലവില്‍ യുഎസിലുള്ളവര്‍ വീസ പുതുക്കുമ്പോഴും നറുക്കെടുപ്പില്‍ ഇളവുള്ള സ്ഥാപനങ്ങളിലേക്ക് പുതുതായി വരുന്നവര്‍ക്കും പുതിയ ഫീ ബാധകമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മൊറോക്കോയില്‍  (5 minutes ago)

ഗായത്രിയുടെ  കൊലപാതകം  (11 minutes ago)

"ഡിഷ്യും" തകർത്തു കളയും  (15 minutes ago)

ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പുതുക്കാനുള്ള നിരക്ക് ഉയര്‍ത്തി....  (27 minutes ago)

ലാൻഡിംഗ് ഗിയറിൽ ഒളിച്ച് അഫ്ഗാനിസ്താനിൽ നിന്ന് ഡൽഹിയിലേക്ക്  (34 minutes ago)

വിവിധ വ്യവസായ സംരംഭകളില്‍ നിറ സാന്നിധ്യമായിരുന്നു ഹസ്സന്‍  (41 minutes ago)

സൂചന നൽകി യുഎസ് മുൻ സ്ഥാനപതി  (1 hour ago)

യുവതി കുളത്തില്‍ മരിച്ച നിലയില്‍...  (1 hour ago)

ഇന്ന് കുടുംബാംഗങ്ങളുമായി ഒരുമിച്ച് പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ  (1 hour ago)

ആഹ്വാനം ദ്വിരാഷ്ട്ര ഉച്ചകോടിയിൽ  (1 hour ago)

പ്രവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണത്തിന്റെ പ്രതിരൂപമാണ് ഇന്‍ഷുറസ് പദ്ധതി... നോര്‍ക്ക ഇന്‍ഷുറന്‍സ് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...  (1 hour ago)

ആദ്യമായാണ് ഡെംബലെ ലോക അംഗീകാരം നേടുന്നത്... ബൊന്‍മാറ്റി തുടര്‍ച്ചയായി മൂന്നാം തവണ...  (1 hour ago)

അഞ്ചു കോടി രൂപ ജീവനാംശം ആവശ്യപ്പെട്ട യുവതിയെ വിമര്‍ശിച്ച് സുപ്രീം കോടതി  (9 hours ago)

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി  (10 hours ago)

വാഹനമിടിച്ച് വൃദ്ധന്‍ മരിച്ച കേസില്‍ പാറശാല എസ്എച്ച്ഒ സിഐ അനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (12 hours ago)

Malayali Vartha Recommends