Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഐക്യരാഷ്ട്രസഭ വിറച്ചു...തീപ്പൊരി പ്രസംഗവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..വസ്ത്രത്തിൽ ക്യൂആർ കോഡ്, പ്രസംഗം ഗാസയിൽ തൽസമയം കേൾപ്പിച്ചു..തല കുനിക്കാതെ ജൂത രാഷ്ട്രം..

27 SEPTEMBER 2025 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

തീപ്പൊരി പ്രസംഗവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു . ഐക്യരാഷ്ട്രസഭ വിറച്ചു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസംഗിക്കാനെത്തിയപ്പോള്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. ഗാസയിലെ സൈനിക നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍ സംസാരിക്കാനെത്തിയത്. നെതന്യാഹു സംസാരിക്കുമ്പോള്‍ ഒരു ഭാഗത്ത് നിന്ന് അദ്ദേഹത്തിനെതിരായ കൂക്കി വിളികള്‍ ഉയര്‍ന്നപ്പോള്‍ മറ്റൊരു കോണില്‍ ഇസ്രയേല്‍ പ്രതിനിധികളുടെ കൈയടികളുമുയർന്നു.

 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തെ ന്യായീകരിച്ച് പ്രസംഗിക്കാന്‍ ഒരുങ്ങുമ്പോള്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ നാടകീയമായി ഇറങ്ങിപ്പോയെങ്കിലും തനിക്ക് പറയാനുള്ള മുഴുവന്‍ കാര്യങ്ങളും പറഞ്ഞ് തീര്‍ന്നിട്ട് തന്നെയാണ് നെതന്യാഹു വേദി വിട്ടത്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കത്തിന്റെ ഫലം ജൂതവംശത്തെ കൊല്ലുന്നതാണ് എന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രതിനിധികളാണ് പ്രതിഷേധത്തിന് മുന്നില്‍ നിന്നത്.

പല രാജ്യങ്ങളുടേയും പ്രതിനിധികള്‍ ഇറങ്ങിപ്പോക്ക് നടത്തുന്നതിന് വേണ്ടി മാത്രമാണ് നെതന്യാഹു അഭിസംബോധന ചെയ്യുന്ന സമയത്ത് എത്തിയതെന്നാണ് കരുതപ്പെടുന്നത്. പാശ്ചാത്യ നേതാക്കളെ നെതന്യാഹു രൂക്ഷമായ ഭാഷയിലാണ് കടന്നാക്രമിച്ചത്.തിന്മയ്ക്ക് മുന്നില്‍ കീഴടങ്ങുന്നവര്‍ ഇസ്രായേലിനെ ബലിയര്‍പ്പിക്കുകയാണ് എന്ന് പറഞ്ഞ നെതന്യാഹു നിങ്ങള്‍ക്ക് ജിഹാദിന്റെ കൊടുങ്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല എന്നും മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ നേതാക്കള്‍ക്കുള്ള മറ്റൊരു സന്ദേശം ഇസ്രായേല്‍ ഒരു ഭീകര രാഷ്ട്രത്തെ ഞങ്ങളുടെ തൊണ്ടയിലേക്ക് തള്ളിയിടാന്‍ അനുവദിക്കില്ല എന്നതാണ്.

 

ഇസ്രായേലിന്റെ രക്തം ആഗ്രഹിക്കുന്ന മാധ്യമങ്ങളെയും സെമിറ്റിക് വിരുദ്ധ ജനക്കൂട്ടത്തെയും നേരിടാന്‍ നിങ്ങള്‍ക്ക് ധൈര്യമില്ലായിരിക്കാം എന്നാല്‍ ഞങ്ങള്‍ ആത്മഹത്യ ഇത് കൊണ്ടൊന്നും ആത്മഹത്യ ചെയ്യാന്‍ പോകുന്നില്ലെന്ന് നെതന്യാഹു തറപ്പിച്ച് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിനെയും മറ്റ് ലോക നേതാക്കളെയും ലക്ഷ്യം വച്ചുകൊണ്ട് രോഷാകുലനായി നെതന്യാഹു പറഞ്ഞത് നിങ്ങളുടെ അപമാനകരമായ തീരുമാനം ജൂതന്മാര്‍ക്കും എല്ലായിടത്തും നിരപരാധികള്‍ക്കും എതിരായ ഭീകരതയെ പ്രോത്സാഹിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല എന്നായിരുന്നു.

 

ഹമാസ് ഭീകരര്‍ കുട്ടികളെ കൊണ്ട് ജൂതന്മാരെ വെറുക്കാനും ജൂത രാഷ്ട്രത്തെ നശിപ്പിക്കാനും പഠിപ്പിക്കുന്നു. ഇവര്‍ക്കാണോ നിങ്ങള്‍ നിങ്ങള്‍ ഒരു രാഷ്ട്രം നല്‍കാന്‍ ആഗ്രഹിക്കുന്നത് എന്ന് നെതന്യാഹു ചോദിച്ചു. ഒക്ടോബര്‍ ഏഴിന് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്ത മതഭ്രാന്തന്മാര്‍ക്ക്ആത്യന്തിക പ്രതിഫലം നല്‍കുക എന്നതാണ് നിങ്ങള്‍ ചെയ്യുന്നത് എന്നും ഇസ്രയേല്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഒക്ടോബര്‍ 7 ന് ശേഷം ഫലസ്തീനികള്‍ക്ക് ജറുസലേമില്‍ നിന്ന് ഒരു മൈല്‍ അകലെ ഒരു രാഷ്ട്രം നല്‍കുന്നത് സെപ്റ്റംബര്‍ 11 ന് ശേഷം അല്‍-ഖ്വയ്ദയ്ക്ക് ന്യൂയോര്‍ക്ക് നഗരത്തില്‍ നിന്ന് ഒരു മൈല്‍ അകലെ

 

ഒരു രാഷ്ട്രം നല്‍കുന്നത് പോലെയാണ് എന്നും ഇത് ഭ്രാന്താണ് എന്നും ഞങ്ങളാണെങ്കില്‍ ഒരിക്കലും ഇക്കാര്യം ചെയ്യില്ലായിരുന്നു എന്നും നെതന്യാഹു നിലപാട് വ്യക്തമാക്കി.ഗാസയിലെ ഫലസ്തീനികളെ അഭിസംബോധന ചെയ്ത് നെതന്യാഹു പറഞ്ഞത്, ബന്ദികളുടെ തിരിച്ചുവരവ്, ഹമാസിന്റെ നിരായുധീകരണം, ഗാസയുടെ സൈനികവല്‍ക്കരണം എന്നിവയിലൂടെ യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ്. മുന്‍കാലങ്ങളിലെന്നപോലെ, തന്റെ പ്രസംഗത്തിനിടെ, നെതന്യാഹു 'ദി കഴ്‌സ്' എന്ന തലക്കെട്ടുള്ള പ്രദേശത്തിന്റെ ഭൂപടം ഉയര്‍ത്തിപ്പിടിച്ചാണ് പ്രസംഗിച്ചത്.

 

കൂടാതെ മറ്റൊരു പ്രധാനപ്പെട്ട കാര്യമായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ സ്പീക്കറുകള്‍ ഉപയോഗിച്ച് ഗാസയില്‍ തന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി. ഫലസ്തീന്‍ പൗരന്മാരുടെയും ഗാസയിലെ ഹമാസ് പ്രവര്‍ത്തകരുടെയും ഫോണുകളുടെ നിയന്ത്രണം ഇസ്രേയല്‍ സൈന്യം ്ഏറ്റെടുത്തുവെന്നും അദ്ദേഹത്തിന്റെ യുഎന്‍ പ്രസംഗം ഇപ്പോള്‍ആ ഉപകരണങ്ങള്‍ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടെന്നും നെതന്യാഹുവിന്റെ ഓഫീസും അവകാശപ്പെട്ടിരുന്നു.

 

നെതന്യാഹുവിന്റെ പ്രസംഗത്തിന്റെ ലിങ്ക് അടങ്ങിയ വാചക സന്ദേശങ്ങള്‍ ഗാസ നിവാസികള്‍ക്ക് ലഭിച്ചിരുന്നു. 2023 ഒക്‌ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം, ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ കുറിച്ചുള്ള വിവരങ്ങൾ, ഹമാസിന്റെ ആക്രമണങ്ങളെ കുറിച്ചുള്ള ഇസ്രയേലിന്റെ നിലപാട് എന്നിവ വിശദമാക്കുന്ന വെബ്‌സൈറ്റിലേക്കുള്ള ക്യൂആർ കോഡ് വസ്ത്രത്തിൽ ഘടിപ്പിച്ചാണ് നെതന്യാഹു പ്രസംഗിക്കാനെത്തിയത്. ഇസ്രയേൽ പ്രതിനിധി സംഘത്തിലെ അംഗങ്ങളും ഇതു വസ്ത്രത്തിൽ ഘടിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends