Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

ടിന്‍ ചൗവ് മ്യാന്‍മര്‍ പാര്‍ലമെന്റ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

30 MARCH 2016 01:36 AM IST
മലയാളി വാര്‍ത്ത.

ഓങ് സാന്‍ സൂകിയുടെ വിശ്വസ്തനായ ടിന്‍ ചൗവ് മ്യാന്‍മര്‍ പാര്‍ലമെന്റ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 1962ല്‍ സൈന്യം ഭരണം പിടിച്ചതിനുശേഷം സൈനിക പശ്ചാത്തലമില്ലാത്ത ആദ്യ മ്യാന്‍മര്‍ ഭരണാധികാരിയാണ് ടിന്‍ ചൗവ്. കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും സൂകിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു.
സൈന്യം തയാറാക്കിയ നിലവിലെ ഭരണഘടനപ്രകാരം ബന്ധുക്കളോ പങ്കാളിയോ വിദേശികളായിട്ടുള്ളവര്‍ക്ക് മ്യാന്‍മറിന്റെ പ്രസിഡന്റാകാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട് ഇതാണ് പ്രസിഡന്റാകുന്നതില്‍ സൂകിക്ക് തിരിച്ചടിയായത്. സൂചിയുടെ ഭര്‍ത്താവും രണ്ട് മക്കളും ബ്രിട്ടീഷ് പൗരത്വ മുള്ളവരാണ്. എങ്കിലും, പ്രസിഡന്റിനെ നിയന്ത്രിക്കുന്നതു താനായിരിക്കുമെന്നു സൂകി പറഞ്ഞിരുന്നു.
കഴിഞ്ഞ നവംബറിലാണു എന്‍എല്‍ഡി തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടിയത്. 2ആകെയുള്ള 652 വോട്ടുകളില്‍ ചൗവ് 360 വോട്ട് നേടി. സൈന്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന മിന്റ് സ്‌വെയ്ക്കിന് 213 വോട്ട് ലഭിച്ചു. എന്‍എല്‍ഡി സ്ഥാനാര്‍ഥിയായിരുന്ന ഹോന്റിവാന്‍ തിയോ 79 വോട്ട് നേടി. രണ്ടും മൂന്നു സ്ഥാനം നേടിയ ഇരുവരും വൈസ് പ്രസിഡന്റുമാരാകും. 2011ലാണു പതിറ്റാണ്ടുകള്‍ നീണ്ട പട്ടാളഭരണം അവസാനിപ്പിച്ചുകൊണ്ടു തെയ്ന്‍ സെയ്ന്‍ പ്രസിഡന്റായത്. രാജ്യത്ത് പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചത് ഇദ്ദേഹമാണ്. ഭരണകൂടത്തെ വിമര്‍ശിച്ചതിനു ആളുകളെ ജയിലില്‍ അടച്ചിരുന്ന കാലത്തുനിന്നു മാധ്യമങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും തുറന്ന സംവാദങ്ങളും നടത്തുകയും ചെയ്യുന്ന അവസ്ഥയിലേക്കു രാജ്യം എത്തിയിട്ടുണ്ട്. ന്യൂനപക്ഷമായ റോഹിംഗ്യകളെ മാറ്റി നിര്‍ത്തിയാല്‍ പൊതുവേ മ്യാന്‍മാര്‍ ജനതയുടെ ജീവിതസാഹചര്യങ്ങള്‍ നന്നായിട്ടുണ്ട്.
സാമ്പത്തികശാസ്ത്ര ബിരുദധാരിയായ ടിന്‍ ചൗവ് രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭകാലത്ത് ഓങ് സാന്‍ സൂകിയുടെ ഡ്രൈവറായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും പാര്‍ലമെന്റ് അംഗമാണ്. സ്‌കൂളിലും ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലും സൂകിയുടെ ക്ലാസ്‌മേറ്റായിരുന്ന ചൗവ് ഇപ്പോള്‍ ഒരു ജീവകാരുണ്യ സംഘടനയുടെ തലവനാണ്. എഴുത്തുകാരനും അധ്യാപകനും സ്യൂകിയുടെ ഉപദേഷ്ടാവുമാണ്.
അധികാരം ഒഴിയുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ് മ്യാന്‍മര്‍ പ്രസിഡന്റ് തെയിന്‍സീന്‍ റാഖിന്‍ സംസ്ഥാനത്തെ അടിയന്തരാവസ്ഥ പിന്‍വലിച്ചിരുന്നു. ബുദ്ധമതക്കാരും ന്യൂനപക്ഷ റോഹിംഗ്യ മുസ്‌ലിംകളും തമ്മിലുള്ള ഏറ്റുമുട്ടലുകളെത്തുടര്‍ന്നാണ് 2012ല്‍ ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ബംഗ്ലാദേശില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാരായാണു റോഹിംഗ്യകളെ സര്‍ക്കാര്‍ വീക്ഷിക്കുന്നത്. തലമുറകളായി റാഖിനില്‍ കഴിയുന്ന ഒരുകോടിയില്‍ അധികം റോഹിംഗ്യ മുസ്‌ലിംകള്‍ ഭരണകൂടത്തില്‍നിന്നു കടുത്ത വിവേചനമാണു നേരിടുന്നത്. ഇവര്‍ക്ക് പൗരത്വം നിഷേധിച്ചിരിക്കുകയാണ്. നവംബറിലെ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും റോഹിംഗ്യകളെ സഹകരിപ്പിച്ചില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (12 minutes ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (29 minutes ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (48 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (1 hour ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (1 hour ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (1 hour ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (2 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (2 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (2 hours ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (3 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (3 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (4 hours ago)

Malayali Vartha Recommends