പാക് താലിബാന്‍ നേതാവ് ഹക്കീമുള്ള മസൂദ് കൊല്ലപ്പെട്ടു

പാകിസ്ഥാനി താലിബാന്റെ മുതിര്‍ന്ന നേതാവ് ഹക്കീമുള്ള മസൂദ് അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്താനില്‍ അമേരിക്കന്‍ പൈലറ്റില്ലാ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തിലാണ് മസൂദ് കൊല്ലപ്പെട്ടതെന്ന് പാക് താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഹക്കീമുള്ള മസൂദിന്റെ വാഹനത്തില്‍ നാല് മിസൈലുകള്‍ പതിച്ചുവെന്ന് പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മസൂദും രണ്ട് സുരക്ഷാ ഗാര്‍ഡുകളും അടക്കം അഞ്ചുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വസീറിസ്താനിലെ മിറാന്‍ഷാ നഗരത്തിന് അടുത്തുവച്ചായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha


























