നാല് വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊന്നു

നാല് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്ന കേസില്‍ അമ്മയ്ക്ക് പിന്നാലെ കാമുകനും പൊലീസ് പിടിയിലായി. വടക്കന്‍ ടെക്‌സാസിലാണ് സംഭവം. 30 കാരിയായ യുവതിയും 34കാരനായ കാമുകനും ചേര്‍ന്നാണ് നാല് വയസുള്ള പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് കൊന്നത്. ജ്യൂസ് അനുവാദമില്ലാതെ കുടിച്ചതിനാണ് കുട്ടിയെ തല്ലിക്കൊന്നത്.
ജെറി ഖുസേദ കാമുകന്‍ ചാള്‍സ് പിഫര്‍ എന്നിവരാണ് അറസ്റ്റിലായത്. ഡെറി വളരെ മുന്‍പേ പൊലീസ് പിടിയിലായിരുന്നു. ഗ്രാന്‍ഡ് പ്രയറിലെ വീട്ടില്‍ വച്ചാണ് ഇരുവരും മകള്‍ ലെയ്‌ലിയാന റൈറ്റിനെ കൊന്നത്. ജെറിയുടെ ഇളയ മകനായി തയ്യാറാക്കിയ ജ്യൂസ് അനുവാദമില്ലാതെ ലെയ്‌ലിയാന കുടിച്ചു.
ഇതില്‍ പ്രകോപിതനായ ചാള്‍സ് കുട്ടിയെ ബെല്‍റ്റ് കൊണ്ടും മുളങ്കമ്പ് കൊണ്ടും മര്‍ദ്ദിച്ചവശയാക്കി. ക്‌ളോസറ്റില്‍ കെട്ടിയിട്ടു. വെള്ളമോ ഭക്ഷണമോ കുട്ടിയ്ക്ക് നല്‍കിയതുമില്ല. കുഞ്ഞ് മരിയ്ക്കുകയും ചെയ്തു. കുട്ടി കുളിമുറിയില്‍ കാല്‍വഴുതി വീണ് മരിച്ചതാണെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha