Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...


ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...


പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...


ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന


നാടിനെ നടുക്കിയ കൊലപാതകം..ആയുധവുമായെത്തി ക്രൂരകൃത്യം..ട്രയൽ റൂമിലെ തർക്കത്തിന് പിന്നാലെ പൊലിഞ്ഞത് 18കാരിയുടെ ജീവൻ..പ്രതിക്കായി വലവിരിച്ച് പൊലീസ്..

നാടിനെ നടുക്കിയ കൊലപാതകം..ആയുധവുമായെത്തി ക്രൂരകൃത്യം..ട്രയൽ റൂമിലെ തർക്കത്തിന് പിന്നാലെ പൊലിഞ്ഞത് 18കാരിയുടെ ജീവൻ..പ്രതിക്കായി വലവിരിച്ച് പൊലീസ്..

15 NOVEMBER 2026 01:31 PM IST
മലയാളി വാര്‍ത്ത

More Stories...

രാജസ്ഥാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടനത്തില്‍ പഞ്ചാബില്‍ രണ്ടുപേര്‍ പിടിയില്‍

കൈകൂപ്പി അപേക്ഷിച്ചിട്ടും മാറ്റിയില്ല.. കാതടപ്പിക്കുന്ന ഡി.ജെ ശബ്ദം..20 ദിവസം മാത്രം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം..നിറകണ്ണുകളോടെ ഒരു കുടുംബം

ഹമാസിന്റെ തലയ്ക്കടിച്ച് ഷിൻബെറ്റ് നടത്തിയ സത്യം..! മാളം തീയിട്ട് അബു യൂനിസിനെ കത്തിച്ച് IDF..!ബുദ്ധിരാക്ഷസൻ ചാരം

പഞ്ചാബിൽ രണ്ട് തീർഥാടന ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്

നാടിനെ നടുക്കിയ കൊലപാതകം. വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരിയായ പതിനെട്ടുകാരിയെ ഷോറൂമിലെ ട്രയല്‍ റൂമിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന യുവാവിനായി തിരച്ചില്‍ തുടരുന്നു. വെസ്റ്റ് ഡല്‍ഹി സ്വദേശിയായ ഷബ്നമാണ് കൊല്ലപ്പെട്ടത്. പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഷബ്നത്തിന്റെ സുഹൃത്തായിരുന്ന സൂരജ് എന്ന യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

മോട്ടി നഗര്‍ മെട്രോ സ്റ്റേഷനു സമീപമുള്ള വസ്ത്രശാലയില്‍ ശനിയാഴ്ച വൈകുന്നേരമാണ് ഈ ക്രൂരകൃത്യം നടന്നത്.വെസ്റ്റ് ഡല്‍ഹിയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഷബ്നം മോട്ടി നഗര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ടെക്സ്റ്റൈല്‍സ് ഷോറൂമിലാണ് ജോലി ചെയ്തിരുന്നത്. ശനിയാഴ്ച വൈകുന്നേരം ഷബ്നത്തിന്റെ ജോലിസമയം അവസാനിക്കാനായപ്പോഴാണ് പ്രതിയായ യുവാവ് ഷോറൂമിലെത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൈയില്‍ കരുതിയിരുന്ന ഇയാള്‍, സംസാരിക്കാനുണ്ടെന്ന വ്യാജേന ഷബ്നത്തെ ട്രയല്‍ റൂമിന്റെ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ച് ഇരുവരും തമ്മില്‍ ബന്ധത്തെച്ചൊല്ലി രൂക്ഷമായ വാക്കേറ്റമുണ്ടായതായും,

 

തുടര്‍ന്ന് യുവാവ് കൈവശമുണ്ടായിരുന്ന ആയുധമുപയോഗിച്ച് ഷബ്നത്തിന്റെ കഴുത്തറുത്ത ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു.രാത്രി ഒമ്പത് മണിയോടെ ഷോറൂം അടയ്ക്കുന്നതിനായി മറ്റ് ജീവനക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പതിവ് പരിശോധനയുടെ ഭാഗമായി ട്രയല്‍ റൂമുകള്‍ പരിശോധിച്ച ജീവനക്കാര്‍, രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന ഷബ്നത്തെയാണ് കണ്ടത്. ഉടന്‍ തന്നെ ഷബ്നത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ യുവതിയുടെ കഴുത്തില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റുമോര്‍ട്ടം പരിശോധനയ്ക്കായി മാറ്റി.ഷബ്നവും പ്രതിയായ സൂരജും നേരത്തെ അടുത്ത സൗഹൃദത്തിലും പ്രണയത്തിലുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.എന്നാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരും തമ്മിലുള്ള ബന്ധം വഷളാവുകയും ഷബ്നം ഈ ബന്ധത്തില്‍ താല്‍പര്യം കാണിക്കാതെ പിന്മാറുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്നുണ്ടായ കടുത്ത വൈരാഗ്യവും ഏകപക്ഷീയമായ പ്രണയവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. സൂരജ് ഇതിനുമുമ്പും ഷബ്നത്തെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി ഡല്‍ഹി പൊലീസ് പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഷോറൂമിനുള്ളിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് വിശദമായി പരിശോധിച്ചുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടനത്തില്‍ പഞ്ചാബില്‍ രണ്ടുപേര്‍ പിടിയില്‍  (5 minutes ago)

മലയാളത്തിലെ ആദ്യ അക സിനിമ 'വാഗ്ദത്തഭൂമി' അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്  (18 minutes ago)

സിബിഎല്‍ ആറാം സീസണ്‍ പത്താം മത്സരം; കായംകുളത്ത് വിജയം ആവര്‍ത്തിച്ച് യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചാമ്പ്യന്‍മാര്‍  (21 minutes ago)

പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...  (29 minutes ago)

ധ്യാനും റോഷന്‍ രാജും ഷഹീനും ഒന്നിക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'തേവര്‍'  (39 minutes ago)

ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...  (47 minutes ago)

പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...  (51 minutes ago)

ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന  (55 minutes ago)

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍  (1 hour ago)

DELHI പ്രണയപ്പകയെന്ന് പൊലീസ്;  (1 hour ago)

ചാക്കോച്ചന്‍ ഹന്‍സികയെ ചോട്ട ആക്കിയ സംഭവത്തെ കുറിച്ച് കൃഷ്ണകുമാര്‍  (1 hour ago)

#Uttar Pradesh വീടിന് മുൻപിൽ നിർത്തിയിട്ട് ഡിജെ ഘോഷയാത്ര  (1 hour ago)

#Geopolitics 2026ൽ ഇനിയും സർപ്രൈസ്?  (1 hour ago)

  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

  സംസ്ഥാന സർക്കാരിന്റെ കലണ്ടറിന് ഇത്തവണ റെക്കോഡ് വിൽപന...  (2 hours ago)

Malayali Vartha Recommends