Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...


ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...


പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...


ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന


നാടിനെ നടുക്കിയ കൊലപാതകം..ആയുധവുമായെത്തി ക്രൂരകൃത്യം..ട്രയൽ റൂമിലെ തർക്കത്തിന് പിന്നാലെ പൊലിഞ്ഞത് 18കാരിയുടെ ജീവൻ..പ്രതിക്കായി വലവിരിച്ച് പൊലീസ്..

സിബിഎല്‍ ആറാം സീസണ്‍ പത്താം മത്സരം; കായംകുളത്ത് വിജയം ആവര്‍ത്തിച്ച് യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചാമ്പ്യന്‍മാര്‍

15 NOVEMBER 2026 02:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം... ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് അം​ഗീകാരം നൽകി വരണാധികാരി

ഫോഴ്സ കൊച്ചി എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി സൂപ്പർ ലീഗ് കേരള സെമി ഫൈനൽ സാധ്യത സജീവമാക്കി

ജപ്പാൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ സെമിഫൈനലിലേക്ക്

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്താനുള്ള ശ്രമം...ഐഒഎ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുതിയ വഴിത്തിരിവിൽ .

  അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... രണ്ടാം സെമിഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) ആറാം സീസണിന്റെ കായംകുളത്ത് നടന്ന പത്താം മത്സരത്തില്‍ യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരത്തിന്(4.57.887 മിനിറ്റ്) തുടര്‍ച്ചയായ രണ്ടാം വിജയം. അത്യന്തം വാശിയേറിയ മത്സരത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്റെയും(4.58.398 മിനിറ്റ്) മൂന്നാമതെത്തിയ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്റെയും(4.59.613 മിനിറ്റ്) കനത്ത വെല്ലുവിളി അതിജീവിച്ചാണ് ആരാധകര്‍ക്കിടയിലെ വീരു എന്നറിയപ്പെടുന്ന വീയപുരം വിജയിച്ചു കയറിയത്.

രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹൃവിന്റെ സ്മരണാര്‍ഥം ജവഹര്‍ കപ്പ് വള്ളംകളിയാണ് കായംകുളത്ത് സിബിഎല്ലിനൊപ്പം നടക്കുന്നത്. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷനായിരുന്ന ചടങ്ങില്‍ കെ സി വേണുഗോപാല്‍ എം പി കായംകുളത്തെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി. സിനിമാതാരം ടിനി ടോം മുഖ്യാതിഥിയായിരുന്നു. സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍, ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇക്കുറി ഹീറ്റ്സില്‍ മികച്ച സമയം കൈവരിക്കാനാവാത്തതിനാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന അരോമ ചുണ്ടന് ഫൈനലില്‍ പ്രവേശിക്കാനായില്ല. മത്സരം തുടങ്ങി ആദ്യ പാദത്തില്‍ മൂന്നു ചുണ്ടനും ഒപ്പത്തിനൊപ്പമായിരുന്നു. പകുതിയോടടുക്കുമ്പോള്‍ മേല്‍പ്പാടം ചെറിയ ലീഡ് കരസ്ഥമാക്കി. അതിനെ പഴങ്കഥയാക്കിക്കൊണ്ട് നിരണം ലീഡെടുത്തു. പിന്നെ വീണ്ടും മൂന്ന് വള്ളങ്ങളും ഒപ്പത്തിനൊപ്പം. അവസാന 200 മീറ്ററില്‍ വര്‍ധിത വീര്യത്തോടെ വീയപുരം തുഴ കുത്തിയെറിഞ്ഞു. കടല്‍ക്കുത്തിന്റെ നെട്ടായമായ കായംകുളത്തില്‍ വ്യക്തമായ ലീഡോടെ യുബിസി കൈനകരി വിജയം കൈവരിച്ചു. കൈനകരിയില്‍ സ്വന്തം തട്ടകത്തില്‍ നേടിയ വിജയം യുബിസി കൈനകരി എഫ് സി ആവര്‍ത്തിച്ചു.

പത്ത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പട്ടികയില്‍ 91 പോയിന്റുമായി മേല്‍പ്പാടം ഒന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തി. ഒന്നാമതായിരുന്ന അരോമ 89 പോയിന്റുമായി രണ്ടാമതും 83 പോയിന്റുമായി വീയപുരം മൂന്നാം സ്ഥാനത്തും നിലയുറപ്പിക്കുന്നു.

കായംകുളത്തെ മത്സരഫലം- വീയപുരം ചുണ്ടൻ-(യുബിസികൈനകരി എഫ് സി) ഒന്ന്, മേൽപ്പാടം ചുണ്ടൻ- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) രണ്ട്, നിരണം ചുണ്ടൻ- (നിരണം ബോട്ട് ക്ലബ്ബ്, നിരണം)മൂന്ന്,

അരോമ ചുണ്ടൻ- (അരോമ ബോട്ട് ക്ലബ്ബ്, പരവൂർ, കൊല്ലം) നാല്, പുണ്യാളൻ നിരണം- (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്,കുമരകം)അഞ്ച്, ചെറുതന ചുണ്ടൻ- (എന്‍ബിസി നാട്ടകം ബോട്ട് ക്ലബ്ബ്)ആറ്.

നടുഭാഗം ചുണ്ടന്‍(പിബിസി-പുന്നമട, എൻ സി എഫ് സി ബോട്ട്ക്ലബ്) ഏഴ്, ആർപ്പൂക്കര ചുണ്ടൻ- (ഇമ്മാനുവൽ ബോട്ട് ക്ലബ്ബ്, കുമരകം)എട്ട്, തലവടി ചുണ്ടൻ- (വില്ലേജ് ബോട്ട് ക്ലബ്ബ്) ഒമ്പത്.

ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ ഫൈനല്‍ നവംബര്‍ 21 ശനിയാഴ്ച കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ നടക്കും.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജസ്ഥാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടനത്തില്‍ പഞ്ചാബില്‍ രണ്ടുപേര്‍ പിടിയില്‍  (7 minutes ago)

മലയാളത്തിലെ ആദ്യ അക സിനിമ 'വാഗ്ദത്തഭൂമി' അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്  (20 minutes ago)

സിബിഎല്‍ ആറാം സീസണ്‍ പത്താം മത്സരം; കായംകുളത്ത് വിജയം ആവര്‍ത്തിച്ച് യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചാമ്പ്യന്‍മാര്‍  (23 minutes ago)

പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...  (31 minutes ago)

ധ്യാനും റോഷന്‍ രാജും ഷഹീനും ഒന്നിക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'തേവര്‍'  (41 minutes ago)

ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...  (49 minutes ago)

പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...  (53 minutes ago)

ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന  (57 minutes ago)

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍  (1 hour ago)

DELHI പ്രണയപ്പകയെന്ന് പൊലീസ്;  (1 hour ago)

ചാക്കോച്ചന്‍ ഹന്‍സികയെ ചോട്ട ആക്കിയ സംഭവത്തെ കുറിച്ച് കൃഷ്ണകുമാര്‍  (1 hour ago)

#Uttar Pradesh വീടിന് മുൻപിൽ നിർത്തിയിട്ട് ഡിജെ ഘോഷയാത്ര  (1 hour ago)

#Geopolitics 2026ൽ ഇനിയും സർപ്രൈസ്?  (1 hour ago)

  സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

  സംസ്ഥാന സർക്കാരിന്റെ കലണ്ടറിന് ഇത്തവണ റെക്കോഡ് വിൽപന...  (2 hours ago)

Malayali Vartha Recommends