പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...

കതക് തുറന്നതും 59-കാരനെ വലിച്ചിഴച്ച് കാറിൽ കയറ്റി... കൊല്ലം പൂയപ്പള്ളിയിൽ പാതിരാത്രി നടന്നത് സിനിമയെ വെല്ലുന്ന പൊലീസ് ചേസിംഗ്! മകനെ തേടി രാത്രി വീട്ടിലെത്തിയ നാലംഗ സംഘം, മകനെ കാണാത്തതിനെത്തുടർന്ന് അച്ഛനായ ജോണിയെ ക്രൂരമായി മർദ്ദിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൂയപ്പള്ളി പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളുടെ കാർ പിന്തുടർന്ന് തടഞ്ഞുനിർത്തി ഗൃഹനാഥനെ ജീവനോടെ മോചിപ്പിച്ചു. പ്രണയവിവാഹത്തിന്റെ പകതീർക്കാൻ വിദേശത്തുനിന്നെത്തിയ ബന്ധുവും സുഹൃത്തുക്കളും ഇപ്പോൾ പൊലീസ് പിടിയിലാണ്.
https://www.facebook.com/Malayalivartha
























