കൈകൂപ്പി അപേക്ഷിച്ചിട്ടും മാറ്റിയില്ല.. കാതടപ്പിക്കുന്ന ഡി.ജെ ശബ്ദം..20 ദിവസം മാത്രം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം..നിറകണ്ണുകളോടെ ഒരു കുടുംബം

കണ്ണിൽ ചോരയില്ലാത്ത ക്രൂരത. ഉത്തർപ്രദേശിലെ ബല്ലിയയിൽ ഘോഷയാത്രയ്ക്കിടെ ഉച്ചത്തിലുള്ള ഡിജെ സംവിധാനം പ്രവർത്തിപ്പിച്ചതിനെ തുടർന്ന് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉച്ചത്തിലുള്ള ശബ്ദം കേട്ടുള്ള ഹൃദയസ്തംഭനത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിജെ സംവിധാനം കെട്ടിവച്ച ട്രക്ക് വീടിനു സമീപം എത്തിയപ്പോൾ കുഞ്ഞുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടെന്നും കുടുംബം പറയുന്നു.ബല്ലിയ ജില്ലയിലെ മുദിയാരി ഗ്രാമത്തിലാണ് കുഞ്ഞ് മരിച്ചത്.
ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിനു പിന്നാലെ വാഹനം വീടിനു മുന്നിൽ നിർത്തിയിട്ട് ഉച്ചത്തിൽ പാട്ടുകൾ കേൾപ്പിച്ചു എന്നും കുടുംബം ആരോപിക്കുന്നു. ഈ സമയം കുഞ്ഞ് അമ്മയ്ക്കൊപ്പം വീടിനുള്ളിൽ ഉറക്കത്തിലായിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഡിജെ ഉപകരണങ്ങൾ പിടിച്ചെടുത്തു.കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.അമ്മ റീമാദേവിയും കുഞ്ഞും ഉറങ്ങുന്നതിനിടെയാണ് വിഗ്രഹനിമജ്ജന ഘോഷയാത്ര വീട്ടിനുമുന്നിലെത്തിയത്.
ഉച്ചത്തിൽ പാട്ടുവെച്ച ഡി.ജെ വാഹനം ഇവരുടെ വീടിന് തൊട്ടടുത്ത് നിർത്തി തുടരെ പാട്ടുവെച്ചു. ശബ്ദം കേട്ട് കുഞ്ഞ് നിലവിളിക്കാൻ തുടങ്ങിയതോടെ വാഹനം നീക്കാൻ ബന്ധുക്കൾ സംഘാടകരോട് കെഞ്ചിപ്പറഞ്ഞു. എന്നാൽ അവർ കേട്ട ഭാവം നടിച്ചില്ല. തുടർന്ന് കുഞ്ഞിന്റെ നിലവഷളായതോടെ ബന്ധുക്കൾ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.കുഞ്ഞിനെയും അമ്മയെയും പരിചരിക്കാൻ ഭർതൃവീട്ടിൽ ആളില്ലാത്തതിനാൽ പത്ത് ദിവസമായി റീമാദേവി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ‘ഭർതൃവീട്ടിൽ കുഞ്ഞിനെയും അമ്മയെയും നോക്കാൻ ആരുമില്ലാത്തതിനാലാണ് അവർ ഇവിടെയെത്തിയത്.
കഴിഞ്ഞ പത്ത് ദിവസമായി ഞങ്ങളാണ് ഇരുവരെയും പരിചരിച്ചിരുന്നത്. ഉച്ചത്തിൽ പാട്ടുവെച്ച ഡി.ജെ വാഹനം വീടിനുമുന്നിൽ വന്ന് നിർത്തിയതോടെയാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചത്’- ബന്ധുക്കൾ പറഞ്ഞു.തടപ്പിക്കുന്ന സംഗീതമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ, പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. . ഡിജെ സംഗീതവും കുഞ്ഞിന്റെ മരണവും തമ്മിൽ നേരിട്ടുള്ള ബന്ധം വൈദ്യശാസ്ത്രപരമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഉച്ചത്തിലുള്ള ശബ്ദം കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുമെന്ന പ്രധാനപ്പെട്ട ചോദ്യം ഈ സംഭവം ഉയർത്തുന്നുണ്ട്.
നവജാത ശിശുക്കളുടെ നാഡീവ്യവസ്ഥ പൂർണ്ണമായി വികസിച്ചിട്ടില്ലാത്തതിനാൽ, അമിതമായ ശബ്ദം ഉൾപ്പെടെയുള്ള ബാഹ്യ ഘടകങ്ങൾ അവരെ പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ളതും തീവ്രവുമായ ശബ്ദങ്ങൾ ശരീരത്തിൽ സമ്മർദ്ദത്തിന് കാരണമാകും.
https://www.facebook.com/Malayalivartha
























