ഓ ഇതൊന്നും അധിക കാലം പോവില്ല,വിവാഹവേഷത്തിൽ നിന്ന് റിമിയോട് അവർ,റോയ്സിനെ കുറിച്ച് പറയണ്ട,കട്ടകലിപ്പ്

പ്രമുഖ മലയാളം പിന്നണി ഗായികയും അവതാരകയുമായ റിമി ടോമി ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേക്ക് കടന്നിരിക്കുന്നു. ജിം ട്രെയിനറും കോച്ചുമായ ലിബിന് മാത്യുവാണ് വരന്. മഹാരാഷ്ട്രയിലെ മുംബൈ ഡോംബിവല്ലിയിലെ പള്ളിയില്‍ വെച്ച് അടുത്ത ബന്ധുക്കളും ചുരുക്കം ചില സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ക്രിസ്ത്യൻ വെഡ്ഡിങ് ലുക്കിൽ തൂവെള്ള ഗൗണണിഞ്ഞ് ഒരു മാലാഖയെ പോലെ അണിഞ്ഞൊരുങ്ങിയാണ് റിമി ചടങ്ങിനെത്തിയത്. നീല സ്യൂട്ടാണ് വരനായ ലിബിന് തിരഞ്ഞെടുത്തത്. അധികം ആഭരണങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലായിരുന്നെങ്കിലും, റിമിയുടെയും ലിബിന്റെയും മുഖത്തെ തിളക്കമാര്‍ന്ന ചിരിയും സന്തോഷവുമായിരുന്നു വിവാഹച്ചടങ്ങിലെ പ്രധാന ഹൈലൈറ്റ്.
തന്റെ വിവാഹവാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ, മുന്ഭർത്താവിനെക്കുറിച്ചുള്ള ചില വ്യാജ പ്രചാരണങ്ങൾക്കും ഓൺലൈൻ ചാനലുകളുടെ അതിരുവിട്ട ഇടപെടലുകൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി ഗായിക രംഗത്തെത്തിയിരുന്നു. തന്റെ പുതിയ വിവാഹ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് മുൻഭർത്താവ് റോയ്സ് കിഴക്കൂടാനെ വെറുതെ വിടണമെന്ന് റിമി ആവശ്യപ്പെട്ടത്. തന്റെ വിവാഹവാർത്തകൾക്കൊപ്പം മുൻഭർത്താവിന്റെ പഴയ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് അപവാദങ്ങളും തെറ്റായ വാർത്തകളും പ്രചരിപ്പിക്കുന്ന ചില ഓൺലൈൻ മാധ്യമങ്ങളുടെ നടപടിയിൽ അവർ കടുത്ത വിഷമം പ്രകടിപ്പിച്ചു. റോയ്സും താനും പരസ്പര സമ്മതത്തോടെയാണ് വേർപിരിഞ്ഞതെന്നും, അദ്ദേഹം ഇന്ന് മറ്റൊരു വിവാഹം കഴിച്ച് തന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണെന്നും റിമി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























