കോക്പിറ്റ്‌നുള്ളില്‍ എന്തും നടക്കും....എയര്‍ഹോസ്റ്റസുമാരുടെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

പറന്നുയരുന്ന വിമാനം താഴെ എത്തിയാല്‍ മാത്രമേ സുരക്ഷിതം എന്ന വാക്ക് ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് ഫ്‌ള്ളെറ്റ് യാത്രയുടെ അലംഘനീയമായ നിയമം. കാരണം എന്തും സംഭവിക്കാം സേഫ്റ്റി ലാന്റിംഗിനു മുമ്പ്. എന്നാല്‍ അടുത്തിടെ എയര്‍ ഇന്ത്യാ പൈലറ്റ് ഇഷ്ട വനിതാ പൈലറ്റ് ഒപ്പം ഇല്ലാത്തതിന്റെ പേരില്‍ മണിക്കൂറുകളോളം വിമാനം പറത്താതിരുന്നതും വാര്‍ത്തയായിരുന്നു. സംഭവങ്ങള്‍ ഇങ്ങനെയാണെങ്കിലും ഭൂമിയില്‍ മനുഷ്യന്‍ കാണിക്കുന്ന ആഭാസത്തരങ്ങളെക്കാന്‍ കൂടുതല്‍ നടക്കുന്നത് ആകാശത്താണെന്നാണ് ഒരു എയര്‍ഹോസ്റ്റസ് വെളിപ്പെടു്ത്തിയിരിക്കുന്നത്.
കോക്പിറ്റോ നോട്ട് സെയ്ഫ് എന്നാണ് എയര്‍ഹോസ്റ്റസ്മാരുടെ വെളിപ്പെടുത്തല്‍ യാത്രയില്‍ പൈലറ്റുമാര്‍ത്തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നാണ് വെളിപ്പെടുത്തല്‍. പറന്നുയര്‍വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ സംഭവിക്കുന്നതൊക്കെ വെളിപ്പെടുത്തിയിരിക്കുയാണ് ഏതാനും എയര്‍ഹോസ്റ്റസുമാര്‍. ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളെക്കുറിച്ചു യാത്രക്കാരോടു കളവുപറഞ്ഞും ടിപ്പുകളും സമ്മാനങ്ങളും സ്വീകരിച്ചു ചിലര്‍ക്കു വഴിവിട്ട സഹായം ചെയ്തും വിമാനത്തിനുള്ളില്‍ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും ലംഘിക്കുന്നതു പതിവാണെന്നും എയര്‍ഹോസ്റ്റസുമാര്‍ സമ്മതിക്കുന്നു. ബ്രിട്ടനില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലി ചെയ്യുന്ന 718 എയര്‍ ഹോസ്റ്റസുമാരെ സര്‍വേ ചെയ്തു തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ രഹസ്യങ്ങളുടെ ചുരുളഴിയുന്നത്.
വിമാനത്തിനുള്ളില്‍ വില്‍ക്കുന്ന വസ്തുക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുമ്പോള്‍ ഇതില്‍ പലതും വലിയ വിലക്കുറവില്‍ ഡ്യൂട്ടി ഫ്രീയില്‍ ലഭിക്കുമെന്ന വിവരം മറച്ചുവെക്കാറുണ്ടെന്ന് എയര്‍ഹോസ്റ്റസുമാര്‍ പറയുന്നു. ഉത്പന്നങ്ങള്‍ വാങ്ങുന്നവരോടു ചില്ലറയില്ലെന്ന ന്യായം പറഞ്ഞു ബാക്കി നല്‍കാതെ വര്‍ഷം തോറും ശരാശരി 300 പൗണ്ടിലേറെ സമ്പാദിക്കാറുണ്ടെന്നും ചില ജീവനക്കാര്‍ പറയുന്നു.
ചില്ലറക്കാര്യത്തില്‍ കള്ളം പറഞ്ഞു യാത്രക്കാരെ പറ്റിക്കുന്നവരില്‍ ഏറെയും ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള എയര്‍ഹോസ്റ്റസുമാരാണ്. ഏഴുശതമാനത്തോളം പേര്‍ യാത്രക്കാരില്‍നിന്ന് ടിപ്പുകളും സമ്മാനങ്ങളും കൈപ്പറ്റി വഴിവിട്ട സഹായം ചെയ്തുകൊടുക്കാറുണ്ട്.
89 ശതമാനവും പല രീതിയില്‍ നിയമം ലംഘിച്ചിട്ടുള്ളവരാണ്. 21 ശതമാനത്തോളം പേര്‍ മറ്റു ജീവനക്കാരുമായി വിമാനത്തിനുള്ളില്‍വച്ച് ലൈംഗിക ബന്ധത്തില്‍പ്പോലും ഏര്‍പ്പെട്ടിട്ടുണ്ട്. 14 ശതമാനം പേര്‍ക്കു യാത്രക്കാരില്‍നിന്നും ലൈംഗികാനുഭവമുണ്ട്. കോക്പിറ്റിനുള്ളില്‍ കടന്നു പൈലറ്റുമാര്‍ക്ക് വഴങ്ങിക്കൊടുത്ത അനുഭവവും പലര്‍ക്കുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha