ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി ലബനന്‍ പ്രസിഡന്റ്

ഇത് ഞങ്ങളുടെ രാജ്യം, നിങ്ങളുടേതല്ല, അതിലിടപെടരുതെന്ന് ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി ലബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍. യുഎസും ഇസ്രയേലുമായുമുള്ള യുദ്ധത്തിനിടെ തകര്‍ന്ന ലബനനെ ഇറാന്‍ വിലപേശല്‍ ഉപാധിയായി ഉപയോഗിക്കുകയാണെന്ന് ജോസഫ് ഔന്‍ പറഞ്ഞു. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ജോസഫ് ഔന്റെ വിമര്‍ശനം. ഇറാന്റെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ലബനനിലെ ജനങ്ങളാണ് വിലനല്‍കുന്നതെന്നും ജോസഫ് ഔന്‍ കുറ്റപ്പെടുത്തി.
''എന്റെ രാജ്യത്തിലെ ജനങ്ങള്‍ യുദ്ധത്തെ തുടര്‍ന്ന് മടുത്തിരിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയിട്ടും ഹിസ്ബുള്ളയെ ലക്ഷ്യംവച്ച് ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ നാല് പേര്‍ ഇന്ന് ലബനനില്‍ കൊല്ലപ്പെട്ടു. ലബനനുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് ഞങ്ങളാണ്, അല്ലാതെ വിദേശശക്തികളല്ല. ഇത് നിങ്ങളുടെ രാജ്യമല്ല, ഞങ്ങളുടേതാണ്. ഞങ്ങളുടെ രാജ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുത്'' – ജോസഫ് ഔന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















