ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം... റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി, ജപ്പാനിലും സുനാമി മുന്നറിയിപ്പ്

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വ്യാപകമായി വൈദ്യുതിബന്ധം തകരാറിലാകുകയും ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി ഓടി.
മിന്റാനാവോ ദ്വീപിൽ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്ക്പടിഞ്ഞാറായി ഭൂമിയുടെ 10 കിലോമീറ്റർ ഉള്ളിലാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 7.37നായിരുന്നു സംഭവം.
തീരപ്രദേശത്തുള്ളവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്റർ വരെ (10 അടി) ഉയരത്തിലുള്ള സുനാമികൾ ഫിലിപ്പീൻസിലെ ചില ഭാഗങ്ങളിലുണ്ടാകാമെന്നാണ് മുന്നറിയിപ്പുള്ളത്.
മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ഒരുമീറ്റർ (മൂന്നടി) ഉയരത്തിലാകും സുനാമി തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യത. ജപ്പാനിലും സുനാമി മുന്നറിയിപ്പുണ്ട്. ലോകത്തിൽ ഏറ്റവുമധികം ഭൂചലന സാദ്ധ്യതയുള്ള മേഖലയിലാണ് ഫിലിപ്പീൻസ് സ്ഥിതിചെയ്യുന്നത്.
"
https://www.facebook.com/Malayalivartha

























