ക്യൂബൻ തീരത്ത് വൻ ഭൂചലനം.... റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി....

ക്യൂബൻ തീരത്ത് വൻ ഭൂചലനം . റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഭൂനിരപ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മാത്രം താഴ്ചയിലായിരുന്നു ഭൂചലനം.
ഭൂകമ്പത്തെ തുടർന്ന് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങൾ കുലുങ്ങിയതായാണ് സൂചനകൾ. ക്യൂബയിലെ മാൻറുവ നഗരത്തിൽ നിന്നും ഏകദേശം 65 മൈൽ വടക്കുപടിഞ്ഞാറായി കടലിലാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം.
മിയാമി, ഒർലാൻഡോ, ടാമ്പ, ജാക്സൺവിൽ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം നേരിയ കുലുക്കം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്.
"https://www.facebook.com/Malayalivartha


























