ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

ഇന്തോനേഷ്യയിൽ ഭൂചലനം... സെൻട്രൽ സുലവേസി പ്രവിശ്യയിൽ ചൊവ്വാഴ്ച രാവിലെയാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പലു നഗരത്തിലും പരിസര പ്രദേശങ്ങളിലും ഉണ്ടായത്.
പ്രാദേശിക സമയം രാവിലെ 11:30 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പലു നഗരത്തിൽ നിന്നും ഏകദേശം 42 കിലോമീറ്റർ തെക്കുകിഴക്ക് മാറി, ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് ഇന്തോനേഷ്യൻ മെറ്റീരിയോളജി, ക്ലൈമറ്റോളജി ആൻഡ് ജിയോഫിസിക്സ് ഏജൻസി (BMKG) സ്ഥിരീകരിച്ചു.
പലു, സിഗി, ഡോങ്കാല, ടോജോ ഉനാ-ഉനാ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്. പല സെക്കൻഡുകളോളം നീണ്ടുനിന്ന ശക്തമായ കുലുക്കത്തെത്തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും ഭയന്നോടി തുറസ്സായ സ്ഥലങ്ങളിൽ അഭയം തേടി.
മുമ്പുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സുനാമി സാധ്യത മുൻനിർത്തി തീരപ്രദേശങ്ങളിൽ താമസിക്കുന്ന ചിലർ മുൻകരുതലെന്നോണം ഉയർന്ന പ്രദേശങ്ങളിലേക്ക് മാറി.‘കുലുക്കം വളരെ ശക്തമായിരുന്നു. സുനാമി ഭീഷണിയില്ലെന്ന് വ്യക്തമാക്കി അധികൃതർ.
https://www.facebook.com/Malayalivartha

























