ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) 2026 ജൂണ്‍ 15 ന് ഒഡീഷ തീരത്തെ ഡോ. എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ലോംഗ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ (എല്‍ആര്‍എസിഎം) വിജയകരമായി പരീക്ഷണം നടത്തി. ചണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ച വിവിധ ട്രാക്കിംഗ് ഉപകരണങ്ങള്‍ പകര്‍ത്തിയ ഡാറ്റ അനുസരിച്ച് എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂര്‍ണ്ണമായും നിറവേറ്റി.
വിവിധ ഡിആര്‍ഡിഒ ലബോറട്ടറികളും ഇന്ത്യന്‍ വ്യവസായ പങ്കാളികളും വികസിപ്പിച്ചെടുത്ത ഉപ സംവിധാനങ്ങളു മുള്ള, തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് എല്‍ആര്‍എല്‍സിഎം. ബെംഗളൂരുവിലെ എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് നോഡല്‍ ലബോറട്ടറി. ഡിആര്‍ഡിഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യന്‍ നാവികസേനയിലെയും ഇന്ത്യന്‍ വ്യോമസേനയിലെയും ഉപയോക്തൃ പ്രതിനിധികളും വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.
എല്‍ആര്‍എല്‍സിഎമ്മിന്റെ വിജയകരമായ പരീക്ഷണത്തിന് ഡിആര്‍ഡിഒ ടീമിനെയും വ്യവസായ പങ്കാളികളെയും പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. വിക്ഷേപണ വേളയില്‍ പ്രതിരോധ സെക്രട്ടറിയും ആര്‍ ആന്‍ഡ് ഡി സെക്രട്ടറിയും ഡിആര്‍ഡിഒ ചെയര്‍മാനുമായ ശ്രീ രാജേഷ് കുമാര്‍ സിംഗ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. വിജയകരമായ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ ടീം അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha























