13 ഇന്ത്യന്‍ നാവികര്‍ക്ക് നേരെ ഹൂതികളുടെ തീക്കളി ! തൊട്ടാല്‍ തീര്‍ക്കും; IRGCയ്ക്ക് ഇന്ത്യയുടെ ഒടുക്കത്തെ താക്കീത്

ചെങ്കടലില്‍ അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ഇന്ത്യന്‍ വാണിജ്യ കപ്പലിന് നേരെ ആക്രമണം. ആക്രമണത്തില്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയെങ്കിലും, അതിലുണ്ടായിരുന്ന 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 14 നാവികരെയും യെമന്‍ തീരദേശ ഗാര്‍ഡ് അടിയന്തരമായി ഇടപെട്ട് രക്ഷപ്പെടുത്തി. ഇവരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചിട്ടുണ്ട്.
'എം.എസ്.വി ഫൈസേ നൂറെ ഒലിയ' (MSV Faize Noore Oliya) എന്ന ഇന്ത്യന്‍ പതാക ഘടിപ്പിച്ച കപ്പലിന് നേരെ യെമന്‍ തീരത്തിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും, നിരായുധരായ സാധാരണക്കാരുടെ വാണിജ്യ കപ്പലിന് നേരെ നടന്നത് യാതൊരു ന്യായീകരണവുമില്ലാത്ത അക്രമമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ഗാര്‍ഡ്‌സ് ഓഫ് ദി റിപ്പബ്ലിക് എന്നുകൂടി അറിയപ്പെടുന്ന യെമനി നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡും നാവികസേനാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് നാവികരെ രക്ഷപ്പെടുത്തിയതെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ഹൂതി വിഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തി
കേന്ദ്രസര്‍ക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രതികരണം
സംഭവത്തെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും തുറമുഖ-ഷിപ്പിങ് മന്ത്രാലയവും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. പ്രത്യാക്രമണം നടത്താന്‍ ശേഷിയില്ലാത്തതും സാധാരണക്കാര്‍ സഞ്ചരിക്കുന്നതുമായ ഒരു കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യ അറിയിച്ചു. ചെങ്കടല്‍ മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമങ്ങള്‍ കപ്പല്‍ ഗതാഗതത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അന്താരാഷ്ട്ര ജലപാതകളില്‍ ഭയരഹിതമായും സുരക്ഷിതമായും കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള സാഹചര്യം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























