ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി

ബഹിരാകാശരംഗത്തെ നിർണായക മുന്നേറ്റമായി, ചൈന ആദ്യമായി റോക്കറ്റിന്റെ ആദ്യഘട്ടം വിജയകരമായി കരയിൽ തിരിച്ചിറക്കി. ഇന്നലെ വിക്ഷേപിച്ച പുനരുപയോഗത്തിന് സാധിക്കുന്ന 'സൂക്യൂ-3' റോക്കറ്റിന്റെ ആദ്യഘട്ടമാണ് വിജയകരമായി വീണ്ടെടുത്തത്. ലാൻഡിങ് കാലുകൾ ഉപയോഗിച്ചുള്ള ചൈനയുടെ ആദ്യ പരീക്ഷണം കൂടിയാണിത്.
പുനരുപയോഗിക്കാവുന്ന റോക്കറ്റുകളെ സുരക്ഷിതമായി താഴെയിറക്കാനായി സഹായിക്കുന്ന ഡിപ്ലോയബിൾ ലാൻഡിങ് ലെഗ്‌സ് ആണിവ.
ജൂലായ് പത്തിന് ചൈന ലോങ് മാർച്ച്-10ബി റോക്കറ്റിന്റെ ആദ്യഘട്ടം കടലിൽ സ്ഥാപിച്ച പ്ലാറ്റ്ഫോമിലേക്ക് തിരിച്ചിറക്കിയിരുന്നു.
അന്ന് വലക്കണ്ണികളുപയോഗിച്ചാണ് റോക്കറ്റിന്റെ ആദ്യഘട്ടം വീണ്ടെടുത്തത്. ഇലോൺ മസ്‌കിന്റെ സ്പെയ്‌സ് എക്‌സും ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും 2015 മുതൽ പുനരുപയോഗിക്കുന്നതിനായി റോക്കറ്റുകൾ വീണ്ടെടുക്കുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha























