ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീറിന് വിജയം

ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ് മിർസ ഫക്രുൽ ഇസ്ലാം ആലംഗീർ വിജയിച്ചു.
ജമാഅത്തെ ഇസ്ലാമി നയിക്കുന്ന പ്രതിപക്ഷസഖ്യത്തിന്റെ സ്ഥാനാർഥിയായ റിട്ട. കേണൽ ഒലി അഹ്മദിനെതിരെയാണ് മിർസ ആലംഗീർ പരാജയപ്പെടുത്തിയത്. ആലംഗീറിന് 255 വോട്ടുകൾ ലഭിച്ചപ്പോൾ, ഒലി മുഹമ്മദിന് 85 വോട്ടുകലാണ് നേടാനായത്. മൂന്നരപ്പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ 2023 ൽ നിയമിച്ച മുഹമ്മദ് ഷഹാബുദ്ദീൻ കാലാവധി തീരുന്നതിന് മുമ്പ് രാജിവെച്ചതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
നിലവിലെ ഭരണകക്ഷിയായ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി ജനറലായി ദീർഘകാലം മിർസ ആലംഗീർ പ്രവർത്തിച്ചിട്ടുണ്ട്. താരിഖ് റഹ്മാൻ സർക്കാരിൽ മന്ത്രിയായിരിക്കെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
78 കാരനായ മിർസ ഫക്രുൽ ഇസ്ലാം ആലംഗീർ, വിദ്യാർഥിയായിരിക്കെ ഇടതുപക്ഷാഭിമുഖ്യമുള്ള ഈസ്റ്റ് പാകിസ്ഥാൻ സ്റ്റുഡന്റ്സ് യൂണിയനിൽ അംഗമായിരുന്നു. പാക് സൈനിക പിന്തുണയുള്ള സർക്കാരിനെതിരെയുള്ള 1966 ലെ പ്രക്ഷോഭ കാലത്ത് ധാക്ക സർവകലാശാല പ്രസിഡന്റായിരുന്നു.
ബംഗ്ലദേശ് സ്വാതന്ത്ര്യ സമരത്തിലും 1971 ലെ വിമോചന യുദ്ധത്തിലും പങ്കെടുത്തിരുന്നു. പിന്നീട് അധ്യാപകനായ മിർസ ആലംഗീർ, സർക്കാർ ജോലി രാജിവച്ചാണ് 1986 ൽ വീണ്ടും രാഷ്ട്രീയത്തിലിറങ്ങുന്നത്.
"
https://www.facebook.com/Malayalivartha
























