കാനഡയിലെ കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു, അനേകം വീടുകളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ കത്തിനശിച്ചു
കാനഡയിലെ പെട്രോളിയം മേഖലയില്‍ പടര്‍ന്ന കാട്ടുതീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ആല്‍ബെര്‍ട്ടോയിലെ ഫോര്‍ട് മക്മറെയില് നാലുദിവസം മുന്‍പ് തുടങ്ങിയ കാട്ടുതീ ഏകദേശം 850 ചതുരശ്ര കിലോമീറ്ററോളം പടര്‍ന്നുപിടിച്ചു. തൊണ്ണൂറായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ആളപായമില്ലെങ്കിലും വീടുകള്‍ അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ കത്തിനശിച്ചു.
ട്രെക്കുകളിലും ഹെലികോപ്റ്ററുകളിലുമായാണ് ആളുകളെ ഒഴിപ്പിക്കുന്നത്. ആയിരത്തിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ പരിശ്രമിക്കുന്നുണ്ടെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. കനത്ത ചൂടും കാറ്റും തീ നിയന്ത്രണവിധേയമാക്കുന്നതിന് തടസമാകുന്നുണ്ട്. തീ ആളിപ്പടരുന്നതിനാല്‍ ആളുകളെ ഒഴിപ്പിക്കുന്നതിനും തടസ്സമുണ്ടാക്കുന്നുണ്ട്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha