ക്യാമറൂണ്‍ ഫുട്‌ബോള്‍ താരം കുഴഞ്ഞ് വീണ് മരിച്ചു

ക്യാമറൂണിന്റെയും ഡൈനാമോ ബുഖാറസ്റ്റ് എന്ന ക്ലബിന്റെയും മിഡ്ഫീല്‍ഡ് താരം പാട്രിക് എകീങ്ങ് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വിട്ടോറുള്‍ കോന്‍സ്ടണ്ട എന്ന ക്ലബ്ബുമായി ഇന്നലെ നടന്ന മത്സരത്തിനിടെയാണ് സംഭവം നടന്നത്. അറുപത്തിരണ്ടാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് നടത്തുന്നതിനിടെ 26 കാരനായ എകീങ്ങ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മീഡിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം ഹോസ്പിറ്റലില്‍ എത്തുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് ഹൃദയാഘാതം സംഭവിച്ചു എന്നാണ്. ഇതിനു മുന്‍പും 2003ല്‍ ക്യാമറൂണിന്റെ മറ്റൊരു താരമായിരുന്ന മാര്‍ക്ക് വിവിയന്‍ ഫോ കോണ്‍ഫെഡറേഷന്‍ കപ്പ് ടൂര്‍ണമെന്റില്‍ ഫ്രാന്‍സുമായുള്ള മത്സരത്തിനിടെ കുഴഞ്ഞു വീണു മരിച്ചിരുന്നു. ക്യാമറൂണിന്റെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് തീരാനഷ്ടമാണ് പാട്രിക് എകേങ്ങിന്റെ മരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha