Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് വയനാട് സ്വദേശിയായ യുവതിക്ക് ​ദാരുണാന്ത്യം


മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിലെ പോലീസ് അന്വേഷണത്തിനിടെ അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്

16 SEPTEMBER 2026 08:47 AM IST
മലയാളി വാര്‍ത്ത

ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്താൻ ചൈനയിലേക്ക്. സെപ്റ്റംബർ 16ന് അരാഗ്ചി ചൈനയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം . ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് യു.എസ് സന്ദർശനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് അരാഗ്ചിയുടെ ചൈനീസ് സന്ദർശനം. യുദ്ധം അവസാനിപ്പിക്കാനായി ചൈന മധ്യസ്ഥതക്ക് ശ്രമിക്കുന്നതിനിടെയാണ് ഇറാൻ വിദേശകാര്യമന്ത്രി ചൈനയിലെത്തുന്നത്.

സെപ്റ്റംബർ 24നാണ് ഷി യുഎസ് സന്ദർശിക്കുന്നത്. അവിടെ അദ്ദേഹം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ചർച്ചകൾ നടത്തും. ഷിയുമായുള്ള കൂടിക്കാഴ്ച നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെപ്റ്റംബർ ആദ്യം ട്രംപും വ്യക്തമാക്കിയിരുന്നു.

ജൂലൈയിൽ കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് അരാഗ്ചിയും വാങ്ങും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടായിരുന്നു. ബ്രിക്‌സ് ഉച്ചകോടിയുടെ വേദിയിലും ഇറാനിയൻ-ചൈനീസ് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

ബ്രിക്സ് ഉച്ചകോടിയിൽ ഇറാനിയൻ പ്രതിനിധി സംഘത്തെ പ്രസിഡന്റ് മസൂദ് പെസഷ്കിയാനാണ് നയിച്ചത്. ഇറാനെതിരെ ഏകപക്ഷീയവും മാനുഷികരഹിതവുമായ ഉപരോധ നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ പ്രായോഗിക നടപടികൾ സ്വീകരിക്കാനും അംഗരാജ്യങ്ങളോട് പെസഷ്കിയാൻ ആഹ്വാനം ചെയ്തിട്ടുണ്ടായിരുന്നു. ആഗോള ഭരണസംവിധാനത്തിൽ പരിഷ്കാരങ്ങളും വികസ്വര രാജ്യങ്ങൾക്ക് ശക്തമായ പങ്കാളിത്തവും ആവശ്യപ്പെടുന്ന പ്രഖ്യാപനം ബ്രിക്സ് നേതാക്കൾ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്തിരുന്നു.

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഉച്ചകോടി കടുത്ത ആശങ്ക രേഖപ്പെടുത്തി. പരമാവധി സംയമനം പാലിക്കാനും സിവിലിയന്മാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാനും പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കാനും ഉച്ചകോടി ആഹ്വാനം ചെയ്തു. ഷിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി, പ്രാദേശിക സംഭവവികാസങ്ങളിലും അന്താരാഷ്ട്ര വിഷയങ്ങളിലും കാഴ്ചപ്പാടുകൾ പങ്കുവെക്കാനായി അരാഗ്ചി-വാങ് യി കൂടിക്കാഴ്ച അവസരമൊരുക്കുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നത്തെ രാശിഫലം: സൂര്യ-ബുധ പ്രഭാവത്താൽ മഹാഭാഗ്യം ആർക്കൊക്കെ? (17 സെപ്റ്റംബർ 2026)  (25 minutes ago)

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിൻ്റെ ഈ വർഷത്തെ ചിത്തിര തിരുനാൾ ദേശീയ പുരസ്കാരത്തിന് അർഹനായി ഡോ.എം.വി.പിള്ള  (27 minutes ago)

കേരളത്തിലെ പ്രമുഖ വാസ്തുശിൽപിയും നിരവധി പ്രധാന മുസ്ലിം പള്ളികളുടെ ശിൽപിയുമായ ജി. ഗോപാലകൃഷ്ണൻ അന്തരിച്ചു....  (45 minutes ago)

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന ബിൽ പാസായി...  (55 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് കുറവില്ല... രാത്രികാല നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി  (59 minutes ago)

ഹൈദരാബാദിൽ ​വിനായക ചതുർഥി ആഘോഷത്തിനിടെയുണ്ടായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങി മരിച്ചു  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വി‌ജയ്‌യുടെ ലണ്ടനിലെ പരിപാടി റദ്ദാക്കി...  (1 hour ago)

20 മണിക്കൂർ റെയ്ഡ് , REPORTER-ന്റെ ലോക്കർ പൊളിച്ച് SIT..കെട്ടുകണക്കിന് ഡോളർ .! ഞെട്ടി അരുൺകുമാർ  (2 hours ago)

തെക്ക് രാവിലെ മഴ തുടങ്ങി ഉച്ചതിരിഞ്ഞും മഴയോട് മഴ മണിക്കൂറിനിൽ ALERT മാറി മാറിയും...! 3 ദിവസം മഴ  (2 hours ago)

വടകരയിൽ സ്വകാര്യ ബസുകൾ നടത്തുന്ന പണിമുടക്ക് നാലാം ദിവസത്തിലേക്ക്... ജില്ല കലക്ടറുമായി ഇന്ന് യൂണിയൻ പ്രതിനിധികൾ ചർച്ച നടത്തും  (2 hours ago)

ധൈര്യമുണ്ടോ സാറേ അറസ്റ്റ് ചെയ്യാൻ?" SIT-യെ ചോദ്യം ചെയ്ത റിപ്പോർട്ടർ ആന്റോയെ തൂക്കി ജീപ്പിലിട്ടു.. തൊലിയുരിഞ്ഞ് അരുൺകുമാർ!  (2 hours ago)

ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (3 hours ago)

ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു...  (3 hours ago)

 കേരളത്തെ 'പോര്‍ട്ട് സിറ്റി'യായി വികസിപ്പിക്കും  (3 hours ago)

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി... തെരച്ചിൽ ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends