കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബി നേരിടുന്ന അതീവ സുരക്ഷാ ജയിൽവാസം; യു.എസ് നിയമവ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇങ്ങനെ...

കലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അനില ബേബി ഇപ്പോൾ നേരിടുന്നത് അമേരിക്കൻ നിയമവ്യവസ്ഥയിലെ ഏറ്റവും കഠിനമായ ശിക്ഷാ നടപടികളാണ്. ദിവസത്തിൽ 23 മണിക്കൂറും ഒരൊറ്റ മനുഷ്യനോട് പോലും സംസാരിക്കാനാവാത്ത അതീവ സുരക്ഷാ ഏകാന്തതയിലാണ് ഈ മുപ്പത്തിരണ്ടുകാരി കടന്നുപോകുന്നത്. തെളിവുകൾ നശിപ്പിക്കാൻ സിസിടിവി ദൃശ്യങ്ങൾ മായ്ച്ചതുൾപ്പെടെയുള്ള പ്രോസിക്യൂഷൻ കണ്ടെത്തലുകൾ അനിലയ്ക്ക് മുന്നിലെ നിയമവഴികളെല്ലാം അടയ്ക്കുകയാണ്. തകർന്നടിഞ്ഞ മൂന്ന് മലയാളി കുടുംബങ്ങളുടെയും അനാഥരായ കുഞ്ഞുങ്ങളുടെയും കണ്ണീരിന് യു.എസ് കോടതി നൽകുന്ന നീതിയെന്താണ്? പ്രതിയെ രക്ഷിച്ചെടുക്കാൻ വക്കീലിന് സാധിക്കുമോ?
https://www.facebook.com/Malayalivartha


























