ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

അരിസോണയിൽ മാതാപിതാക്കളുടെ അശ്രദ്ധയെ തുടർന്ന് അഞ്ച് വയസുകാരൻ കാറിനുള്ളിൽ ചൂടേറ്റ് മരിച്ചു. മാമോദീസ ചടങ്ങ് കഴിഞ്ഞ് മടങ്ങിയ മാതാപിതാക്കൾ 'തിയോ സാബോ' എന്ന കുട്ടിയെ മണിക്കൂറുകളോളം കാറിൽ മറന്നുപോവുകയായിരുന്നു. കുട്ടിയെ പുറത്തിറക്കുന്നത് ആരാണെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് ദുരന്തത്തിന് കാരണമായത്. സംഭവ ദിവസം പ്രദേശത്ത് 103 ഡിഗ്രി ഫാരൻഹെയ്റ്റോളം ചൂടുണ്ടായിരുന്നു. സംഭവത്തിൽ നരഹത്യ, കുട്ടികളെ ദ്രോഹിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി മാതാപിതാക്കളായ മിഹൈൽ സാബോ, അങ്ക സാബോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























