കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം

എബോള വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സാ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരില്ലാതെ കോംഗോ. കിഴക്കന്‍ പ്രവിശ്യയായ നോര്‍ത്ത് കിവുവിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷം. മൂന്നാഴ്ചയ്ക്കിടെ എബോള കേസുകളില്‍ 73 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോകാരോഗ്യ സംഘടന അറിയിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 7,773 സ്ഥിരീകരിച്ച എബോള കേസുകളും 3,759 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴ് പ്രവിശ്യകളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ ഇതുരി ഉള്‍പ്പെടെയുള്ള ചില പ്രവിശ്യകളില്‍ രോഗബാധ കുറഞ്ഞുവരുന്നതിന്റെ സൂചനകളുണ്ടെങ്കിലും രാജ്യത്തെ സ്ഥിതി പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒയുടെ ആഫ്രിക്കന്‍ മേഖലയിലെ എമര്‍ജന്‍സി ഡയറക്ടര്‍ മാരി റോസലിന്‍ ബെലിസെയര്‍ പറഞ്ഞു.
ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 20 വരെയുള്ള കാലയളവില്‍ ഇതുരിയില്‍ എബോള കേസുകളില്‍ 26 ശതമാനവും ഹൗട്ട്യൂലെയില്‍ 15 ശതമാനവും കുറവുണ്ടായി. എന്നാല്‍ വിവിധ പ്രവിശ്യകളില്‍ രോഗവ്യാപനത്തിന്റെ തോത് വ്യത്യസ്തമാണെന്നും ചിലയിടങ്ങളില്‍ കേസുകളും മരണങ്ങളും ഇപ്പോഴും വര്‍ദ്ധിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ പ്രശ്‌നങ്ങള്‍, ജനങ്ങളുടെ കുടിയൊഴിപ്പ്, ആരോഗ്യപ്രവര്‍ത്തകരുടെ സമരം, വലിയ തോതിലുള്ള ജനകീയ കുടിയേറ്റം എന്നിവ എബോള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. 2014–16 കാലയളവില്‍ പശ്ചിമാഫ്രിക്കയിലുണ്ടായ എബോള വ്യാപനമാണ് ഇതിന് മുമ്പ് ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാമാരി. ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍ എന്നിവിടങ്ങളിലായി 11,000ത്തിലധികം പേരാണ് അന്ന് മരിച്ചത്. നിലവിലെ രോഗവ്യാപനം അതിനെയും മറികടക്കുമെന്നാണ് നിലവില്‍ ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.
നോര്‍ത്ത് കിവുവില്‍ ഏതാനും ആഴ്ചകളായി വര്‍ദ്ധിച്ചിരുന്ന രോഗബാധയും മരണവും ഇപ്പോള്‍ കുറയുന്നതായും ചികിത്സയ്ക്കുള്ള കിടക്കകള്‍ ദിവസേന വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും അവ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ആരോഗ്യപ്രവര്‍ത്തകരും മറ്റ് സംവിധാനങ്ങളും ഇപ്പോഴും അപര്യാപ്തമാണെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.
എബോള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു പ്രധാന വെല്ലുവിളി കുട്ടികളിലെ ഉയര്‍ന്ന മരണനിരക്കാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് രോഗം ബാധിച്ചാല്‍ മരണസാധ്യത ഏറ്റവും കൂടുതലെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. ഈ പ്രായത്തിലുള്ളവരാണ് രോഗബാധിതരില്‍ 60 ശതമാനത്തിലധികം മരിക്കുന്നത്. ഏകദേശം 40 ശതമാനമാണ് മുതിര്‍ന്നവരില്‍ മരണനിരക്ക്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ എബോള രോഗം നേരത്തെ തിരിച്ചറിയുന്നതും ബുദ്ധിമുട്ടാണ്. രോഗലക്ഷണങ്ങള്‍ കൃത്യമായി വിശദീകരിക്കാന്‍ കുട്ടികള്‍ക്ക് കഴിയാത്തതും മറ്റ് രോഗങ്ങളുമായി സാമ്യമുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതുമാണ് രോഗനിര്‍ണയം സങ്കീര്‍ണമാക്കുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























