ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ ഇന്ത്യന്‍ സംഘം ഇന്ന് കൊച്ചിയിലെത്തും
ആഭ്യന്തര കലാപം അതിരൂക്ഷമായ ലിബിയയില്‍ കുടുങ്ങിയ മലയാളികളടക്കമുളള ഇന്ത്യന്‍ സംഘം ഇന്ന് കൊച്ചിയിലെത്തും. രാവിലെ എട്ടരയോടെയാവും നെടുമ്പാശേരി വിമാനത്താവളത്തില്‍ സംഘമെത്തുക. 17 മലയാളികളടക്കം 29 പേരാണ് സംഘത്തിലുളളത്. വിസ കാലാവധി അവസാനിച്ചിട്ടും ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടിലെത്താനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.
ലിബിയയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് സംഘത്തില്‍ ഏറിയ പങ്കും. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താന്‍ വഴിതെളിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha