Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

എവറസ്റ്റ് മേഖലയിലെ ഹെലികോപ്റ്റർ ദുരന്തം! രണ്ട് ഹെലികോപ്റ്ററുകൾ തകർന്നു!

03 NOVEMBER 2026 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

തിരിച്ചടിക്കാനൊരുങ്ങി ഇറാൻ... സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം! യുദ്ധഭീതി വീണ്ടും, സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ

അമേരിക്കയിൽ ട്രംപിന് അഗ്നിപരീക്ഷ! ഇടക്കാല തിരഞ്ഞെടുപ്പിൽ ജനവിധി ഇന്ന്; കോൺഗ്രസിന്റെ നിയന്ത്രണം പിടിക്കാൻ ഡെമോക്രാറ്റുകൾ, റിപ്പബ്ലിക്കൻ ഭൂരിപക്ഷം തകർന്നാൽ ട്രംപിന്റെ ഭരണത്തിന് വൻ തിരിച്ചടി!

അമേരിക്കയുടെ മിന്നലാക്രമണം ഇറാന്റെ ഖേഷം ദ്വീപിൽ! ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ മിസൈൽ ഭീഷണി തടയാനെന്ന് യുഎസ്, നയതന്ത്ര ചർച്ചകൾക്കിടയിലെ സൈനിക നീക്കം ആശങ്കയാകുന്നു

60 ഡിഗ്രി ചരിഞ്ഞ്, 20,000 അടി വേഗതയിൽ നടുറോഡിൽ കൂപ്പുകുത്തി വിമാനം...! അവസാനമായി പൈലറ്റ് പറഞ്ഞത്...?

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ സമീപം വീണ്ടും നടുക്കുന്ന ഹെലികോപ്റ്റർ അപകടം. നേപ്പാളിലെ സോലുഖുംബു ജില്ലയിൽ ലാൻഡിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ പൗരൻ മരിച്ചു. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 8.11 ഓടെയാണ് അപകടമുണ്ടായത്. എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്രാമാർഗത്തിലെ പെരിചെ ഹെലിപാഡിൽ ഫിഷ്‌ടെയിൽ എയറിന്റെയും എയർ ഡൈനാസ്റ്റിയുടെയും ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ രണ്ട് ഹെലികോപ്റ്ററുകളുടെയും റോട്ടർ ബ്ലേഡുകൾ പരസ്പരം ഇടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അപകടത്തിൽ മരിച്ച ഇന്ത്യൻ പൗരനെ 47 വയസ്സുകാരനായ വസന്ത് കുമാർ ബാലരാമദുവിനെ തിരിച്ചറിഞ്ഞു. തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയാണ് ഇദ്ദേഹമെന്നാണ് റിപ്പോർട്ടുകൾ. ഫിഷ്‌ടെയിൽ എയറിന്റെ ഹെലികോപ്റ്ററിലായിരുന്നു ഇദ്ദേഹം യാത്ര ചെയ്തിരുന്നത്. ന്യൂസിലൻഡ് പൗരനും ഇന്ത്യൻ വംശജനുമായ ഷൈലേഷ് കിഷൻ പട്ടേലിന് അപകടത്തിൽ പരിക്കേറ്റു. ഹെലികോപ്റ്ററിലുണ്ടായിരുന്ന പൈലറ്റുമാർക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ പ്രഭു എയറിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ച് ആദ്യം ലുക്ലയിലേക്കും തുടർന്ന് ചികിത്സയ്ക്കായി കാഠ്മണ്ഡുവിലേക്കും മാറ്റി.

രക്ഷാപ്രവർത്തനത്തിനും പർവതാരോഹകർക്കും വിനോദസഞ്ചാരികൾക്കും ഹെലികോപ്റ്ററുകൾ വ്യാപകമായി ഉപയോഗിക്കുന്ന മേഖലയാണ് എവറസ്റ്റ് പരിസരം. ദുർഘടമായ ഭൂപ്രകൃതിയും കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങളും ഇവിടെ വ്യോമയാന പ്രവർത്തനങ്ങളെ വെല്ലുവിളി നിറഞ്ഞതാക്കുന്നുണ്ട്. എന്നാൽ ഇത്തവണത്തെ അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നേപ്പാൾ പൊലീസും വ്യോമയാന അധികൃതരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷക്ക് അപേക്ഷിച്ചവർക്ക് തെറ്റ് തിരുത്താൻ അവസരം നൽകി എൻടിഎ  (6 minutes ago)

ഇ.പി.എഫ്. വരിക്കാർക്ക് ഇനി എളുപ്പത്തിൽ അക്കൗണ്ട് ബാലൻസും പാസ് ബുക്കും ഡൗൺലോഡ് ചെയ്യാം...  (28 minutes ago)

തിരിച്ചടിക്കാനൊരുങ്ങി ഇറാൻ... സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം! യുദ്ധഭീതി വീണ്ടും, സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ  (31 minutes ago)

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം  (42 minutes ago)

എവറസ്റ്റ് മേഖലയിലെ ഹെലികോപ്റ്റർ ദുരന്തം! രണ്ട് ഹെലികോപ്റ്ററുകൾ തകർന്നു!  (51 minutes ago)

അറബിക്കടലിൽ കടൽക്കൊള്ളക്കാർ തടവിലാക്കിയ 'അസിനി'എന്ന മീൻപിടിത്ത ബോട്ടിലെ 20 ജീവനക്കാരെയും അതിസാഹസികമായി രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന  (1 hour ago)

നിറകണ്ണോടെ സിനിമാ ലോകം... 500ലേറെ സിനിമകൾ, അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതം; മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ തുടങ്ങി സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 74-ാം വയസ്സിൽ വിടപറഞ്ഞത് മലയാള സിനിമയുടെ പ്രിയ  (1 hour ago)

Thiruvananthapuram ഞെട്ടിക്കുന്ന ആസൂത്രണം പുറത്ത്  (1 hour ago)

മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു....  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റിന്റെ നേട്ടം സ്വന്തമാക്കി  (1 hour ago)

ഒരു കമന്റിൽ ഒളിഞ്ഞ പ്രണയരഹസ്യം! റിമി ടോമിയുടെ പ്രണയം മാസങ്ങൾക്കുമുമ്പേ മണത്തറിഞ്ഞ് ശ്വേത മേനോൻ! ഒരു ഇൻസ്റ്റഗ്രാം കമന്റിൽ ഒളിഞ്ഞിരുന്ന പ്രണയരഹസ്യം, ജിം ട്രെയിനറുമായി തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക്; ലി  (1 hour ago)

കൗതുകം അതിരുവിട്ടപ്പോൾ സംഭവിച്ചത്! വനിതാ ഗാർഡിന്റെ തൊട്ടടുത്ത് കല്ല് പതിച്ചു, മൂന്ന് കൗമാരക്കാർ പിടിയിൽ; മൊഴി കേട്ട് അമ്പരന്ന് ആർപിഎഫ്!  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

കാലടി സംസ്‌കൃത സർവകലാശാലാ വിദ്യാർഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണം എന്നാവശ്യം.... അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും...  (2 hours ago)

36 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച് നാലംഗ സംഘം! 17 കിലോമീറ്റർ പിന്തുടർന്ന് നാട്ടുകാർ, ഒടുവിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനടക്കം പിടിയിൽ!  (2 hours ago)

Malayali Vartha Recommends