Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തിരിച്ചടിക്കാനൊരുങ്ങി ഇറാൻ... സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം! യുദ്ധഭീതി വീണ്ടും, സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ

03 NOVEMBER 2026 11:47 AM IST
മലയാളി വാര്‍ത്ത

More Stories...

എവറസ്റ്റ് മേഖലയിലെ ഹെലികോപ്റ്റർ ദുരന്തം! രണ്ട് ഹെലികോപ്റ്ററുകൾ തകർന്നു!

അമേരിക്കയിൽ ട്രംപിന് അഗ്നിപരീക്ഷ! ഇടക്കാല തിരഞ്ഞെടുപ്പിൽ ജനവിധി ഇന്ന്; കോൺഗ്രസിന്റെ നിയന്ത്രണം പിടിക്കാൻ ഡെമോക്രാറ്റുകൾ, റിപ്പബ്ലിക്കൻ ഭൂരിപക്ഷം തകർന്നാൽ ട്രംപിന്റെ ഭരണത്തിന് വൻ തിരിച്ചടി!

അമേരിക്കയുടെ മിന്നലാക്രമണം ഇറാന്റെ ഖേഷം ദ്വീപിൽ! ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ മിസൈൽ ഭീഷണി തടയാനെന്ന് യുഎസ്, നയതന്ത്ര ചർച്ചകൾക്കിടയിലെ സൈനിക നീക്കം ആശങ്കയാകുന്നു

60 ഡിഗ്രി ചരിഞ്ഞ്, 20,000 അടി വേഗതയിൽ നടുറോഡിൽ കൂപ്പുകുത്തി വിമാനം...! അവസാനമായി പൈലറ്റ് പറഞ്ഞത്...?

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ

ട്രംപിന് നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ ഇറാനിൽ ബോംബാക്രമണം നടത്തി അമേരിക്ക. ഇറാനുമായി സമാധാന ചർച്ചകൾ പുരോഗമിക്കുന്നുവെന്ന സൂചനകൾക്കിടെ വീണ്ടും സൈനിക നീക്കവുമായി അമേരിക്ക. ഇറാന്റെ തന്ത്രപ്രധാനമായ ഖെഷ്മ് ദ്വീപിന് നേരെയാണ് അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയത്. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ഈ ദ്വീപിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ആക്രമണവിവരം പുറത്തുവിട്ടത്. പരിമിതമായ ആക്രമണമാണ് നടത്തിയതെന്നും ഇറാനെതിരെ പൂർണതോതിലുള്ള യുദ്ധം പുനരാരംഭിക്കുന്നതിന്റെ സൂചനയല്ല ഇതെന്നുമാണ് അമേരിക്കൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ സമാധാന ചർച്ചകൾക്ക് പ്രതീക്ഷ നൽകുന്ന പ്രസ്താവനകൾക്കിടയിൽ ഉണ്ടായ ഈ സൈനിക നീക്കം മേഖലയിൽ വീണ്ടും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതോടെ ഇറാനും തിരിച്ചടിക്കാൻ ഒരുങ്ങുകയാണ്.

അമേരിക്കയുടെ ആക്രമണത്തിന് പിന്നിലെ കാരണവും ശ്രദ്ധേയമാണ്. അമേരിക്കൻ സൈനിക ആസ്തികൾക്ക് നേരെ ഇറാൻ വ്യോമപ്രതിരോധ മിസൈലുകൾ ഉപയോഗിച്ച് ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് പ്രതിരോധ നടപടിയെന്ന നിലയിൽ ആക്രമണം നടത്തിയതെന്നാണ് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനങ്ങളാണ് ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഖെഷ്മ് ദ്വീപിന് പുറമെ തെക്കൻ ഇറാനിലെ തുറമുഖ നഗരമായ ബന്ദർ ലെംഗെയിലും സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ എത്രത്തോളം നാശനഷ്ടമുണ്ടായി, ആളപായമുണ്ടായോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അമേരിക്കൻ സെൻട്രൽ കമാൻഡും ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

എന്നാൽ ഈ ആക്രമണത്തിന് തൊട്ടുമുമ്പുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളാണ് സംഭവത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. ഇറാനുമായി ഒരു ധാരണയിലെത്താൻ സാധ്യതയുണ്ടെന്നും ടെഹ്‌റാൻ എത്രയും വേഗം കരാറിലെത്താൻ ആഗ്രഹിക്കുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്. എണ്ണവിലയിൽ ബാരലിന് ഏകദേശം പത്ത് ഡോളറിന്റെ ഇടിവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നും നയതന്ത്രപരമായ ഒത്തുതീർപ്പിനുള്ള സാധ്യതയിൽ പ്രതീക്ഷയുണ്ടെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പ്രതികരിച്ചിരുന്നു. എന്നാൽ ഈ പ്രസ്താവനകൾക്കിടയിലാണ് ഖെഷ്മ് ദ്വീപിലെ ആക്രമണവാർത്ത പുറത്തുവരുന്നത്.

ഹോർമുസ് കടലിടുക്കിന്റെ തന്ത്രപ്രധാനമായ സ്ഥാനത്താണ് ഖെഷ്മ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ എണ്ണവ്യാപാരത്തിന്റെ നിർണായക ഭാഗം കടന്നുപോകുന്ന പാതയാണിത്. ഈ മേഖലയിലെ സംഘർഷം വർധിച്ചാൽ ആഗോള എണ്ണവിപണിയെയും ചരക്കുനീക്കത്തെയും അത് നേരിട്ട് ബാധിക്കാം. ഇറാൻ ഈ കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കയുടെ ഇപ്പോഴത്തെ നീക്കം കേവലം ഒരു ദ്വീപിലെ സൈനികാക്രമണം മാത്രമായി കാണാനാകില്ല. ഇറാന്റെ സൈനിക ശേഷിയെയും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണത്തെയും ചുറ്റിപ്പറ്റിയുള്ള വലിയ തന്ത്രപരമായ പോരാട്ടത്തിന്റെ ഭാഗമാണിത്. അമേരിക്കയിൽ നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പും ഈ സാഹചര്യത്തിന് രാഷ്ട്രീയ പ്രാധാന്യം നൽകുന്നുണ്ട്. സമാധാന ചർച്ചകൾ മുന്നോട്ടുപോകുമോ, അതോ പുതിയ സൈനിക നീക്കങ്ങളിലൂടെ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്തിനാണ് ഈ ക്രൂരത... അവധിക്കാലം ആഘോഷമാക്കാൻ നാട്ടിലേക്ക് വരാമെന്ന് കരുതിയവർക്ക് കോളടിച്ചെങ്കിലും കൊള്ളയടി! വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതോടെ തലയിൽ കൈവച്ച് പ്രവാസികൾ, സ്വന്തം നാടും വീടും കുടുംബ  (17 minutes ago)

യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷക്ക് അപേക്ഷിച്ചവർക്ക് തെറ്റ് തിരുത്താൻ അവസരം നൽകി എൻടിഎ  (26 minutes ago)

ഇ.പി.എഫ്. വരിക്കാർക്ക് ഇനി എളുപ്പത്തിൽ അക്കൗണ്ട് ബാലൻസും പാസ് ബുക്കും ഡൗൺലോഡ് ചെയ്യാം...  (48 minutes ago)

തിരിച്ചടിക്കാനൊരുങ്ങി ഇറാൻ... സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം! യുദ്ധഭീതി വീണ്ടും, സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ  (51 minutes ago)

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം  (1 hour ago)

എവറസ്റ്റ് മേഖലയിലെ ഹെലികോപ്റ്റർ ദുരന്തം! രണ്ട് ഹെലികോപ്റ്ററുകൾ തകർന്നു!  (1 hour ago)

അറബിക്കടലിൽ കടൽക്കൊള്ളക്കാർ തടവിലാക്കിയ 'അസിനി'എന്ന മീൻപിടിത്ത ബോട്ടിലെ 20 ജീവനക്കാരെയും അതിസാഹസികമായി രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന  (1 hour ago)

നിറകണ്ണോടെ സിനിമാ ലോകം... 500ലേറെ സിനിമകൾ, അരനൂറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതം; മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ തുടങ്ങി സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചു. 74-ാം വയസ്സിൽ വിടപറഞ്ഞത് മലയാള സിനിമയുടെ പ്രിയ  (1 hour ago)

Thiruvananthapuram ഞെട്ടിക്കുന്ന ആസൂത്രണം പുറത്ത്  (1 hour ago)

മലയാള സിനിമയിലെ സീനിയർ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു....  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 700ലധികം പോയിന്റിന്റെ നേട്ടം സ്വന്തമാക്കി  (1 hour ago)

ഒരു കമന്റിൽ ഒളിഞ്ഞ പ്രണയരഹസ്യം! റിമി ടോമിയുടെ പ്രണയം മാസങ്ങൾക്കുമുമ്പേ മണത്തറിഞ്ഞ് ശ്വേത മേനോൻ! ഒരു ഇൻസ്റ്റഗ്രാം കമന്റിൽ ഒളിഞ്ഞിരുന്ന പ്രണയരഹസ്യം, ജിം ട്രെയിനറുമായി തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്ക്; ലി  (1 hour ago)

കൗതുകം അതിരുവിട്ടപ്പോൾ സംഭവിച്ചത്! വനിതാ ഗാർഡിന്റെ തൊട്ടടുത്ത് കല്ല് പതിച്ചു, മൂന്ന് കൗമാരക്കാർ പിടിയിൽ; മൊഴി കേട്ട് അമ്പരന്ന് ആർപിഎഫ്!  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

കാലടി സംസ്‌കൃത സർവകലാശാലാ വിദ്യാർഥികളുടെ പരീക്ഷാ അനുമതി റദ്ദാക്കണം എന്നാവശ്യം.... അപ്പീലിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും...  (2 hours ago)

Malayali Vartha Recommends