ഫിഫ ഓഡിറ്റിംഗ് തലവന്‍ രാജിവച്ചു
ഫിഫയിലെ പരിഷ്കരണ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഓഡിറ്റിംഗ് തലവന്‍ ഡൊമെനിക്കോ സ്കാല രാജിവച്ചു. ഫിഫ കൗണ്‍സിലിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി. പരിഷ്കരണ നടപടികളുടെ ഭാഗമായി സ്കാലെ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മേഖല പരിമിതപ്പെടുത്തിയിരുന്നു. ഇതാണ് പ്രതിഷേധത്തിനു കാരണമായത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഫിഫ എക്സിക്യുട്ടീവ് കമ്മിറ്റി ഉടച്ചുവാര്‍ത്തിരുന്നു. ഈ കമ്മിറ്റി തന്റെ സ്വാതന്ത്രങ്ങളെ ഹനിക്കുന്നതായി സ്കാല ആരോപിക്കുന്നു. ഫിഫയുടെ ആദ്യത്തെ വനിതാ സെക്രട്ടറി ജനറലായി സെന്‍ഗലിന്റെ സാംപ ദിയൂഫ് സമൂറ കഴിഞ്ഞ ദിവസം നിയമിതയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha