പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് പോയ സ്ത്രീ കാറപകടത്തില്‍ മരിച്ചു; കുഞ്ഞിനെ ഡോക്ടര്‍മാര്‍ രക്ഷിച്ചു
അമേരിക്കയിലെ കേപ് ജിറാര്‍ടെയുവിലാണ് അത്ഭുതകരമായ ഈ സംഭവം നടന്നത്. സാറ ഇലെറും ഭര്‍ത്താവ് മാറ്റ് റൈഡറും പ്രസവ ശുശ്രൂഷകള്‍ക്ക് വേണ്ടി പോപ്ലാര്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. എതിരെ വന്ന ഒരു ട്രാക്ടര്‍ ട്രെയിലര്‍ കാറിലിടിച്ച് അപകടം ഉണ്ടാവുകയും ഉടന്‍ തന്നെ പോലീസ് എത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സാറ മരിച്ചിരുന്നു. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ എമര്‍ജന്‍സി സിസേറിയന് നടത്തുകയും കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു.അതിനുശേഷം പെട്ടെന്ന് തന്നെ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. മാഡിസണ്‍ എന്നാണ് കുട്ടിയ്ക്ക് പേരിട്ടിരിക്കുന്നത്. കുട്ടി കണ്ണുതുറന്നു ഒരു നേഴ്സിന്റെ വിരലില്‍ പിടിച്ചുവെന്നും അമ്മ മരിച്ചതിനാല്‍ കുട്ടിയ്ക്ക് ബ്രെയിന്‍ ഡാമേജ് സംഭവിക്കുമോ എന്ന് തങ്ങള്‍ ഭയന്നിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയ്ക്ക് ഇപ്പോള്‍ മറ്റൊരു കുഴപ്പവും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha