ബാഗ്ദാദില്‍ ചാവേര്‍ സ്ഫോടനം; 70 പേര് മരിച്ചു
വടക്കുകിഴക്കന്‍ ബാഗ്ദാദിലെ ഷിയാഭൂരിപക്ഷമുള്ള മേഖലകളില്‍ ഇരട്ടസ്ഫോടനത്തില്‍ 70 മരണം. 90 പേര്‍ക്ക് പരിക്കേറ്റു.
വടക്കുകിഴക്കന്‍ മേഖലയിലെ ശആബ് മേഖലയിലായിരുന്നു ആദ്യസ്ഫോടനം.
തിരക്കേറിയ മാര്‍ക്കറ്റിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ച് 28 പേരുടെ ജീവന്‍പൊലിഞ്ഞു. അല്പസമയം കഴിഞ്ഞ്, ഷിയ മേഖലയായ ദോറയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ കാര്‍ബോംബ് സ്ഫോടനമുണ്ടായി എട്ടുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സമീപകാലത്ത് നടന്ന ആക്രമണങ്ങളുടെയെല്ലാം പിന്നില്‍ ഐ.എസ് ആയിരുന്നു. രണ്ടു ദിവസം മുമ്പ് ബാഗ്ദാദിലെ പാചകവാതക ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha