പാകിസ്ഥാനിലെ കിം കര്‍ദാഷിയാന്‍ എന്നറിയപ്പെടുന്ന മോഡലുമായി സെല്‍ഫി എടുത്തു; മതപുരോഹിതനെ സര്‍ക്കാര്‍സമിതിയില്‍ നിന്ന് പുറത്താക്കി

പാകിസ്താനില്‍ വിവാദമോഡലിനൊപ്പം സെല്‍ഫിയെടുത്ത മതപുരോഹിതനെ സര്‍ക്കാര്‍സമിതിയില്‍നിന്ന് പുറത്താക്കി. മുഫ്തി അബ്ദുള്‍ ക്വാവിയെയാണ് പുറത്താക്കിയതെന്ന് മതകാര്യമന്ത്രാലയം അധികൃതര്‍ പറഞ്ഞു. പാകിസ്താനിലെ കിം കര്‍ദാഷിയാന്‍ എന്നറിയപ്പെടുന്ന ഖാന്‍ദീല്‍ ബലൂച്ചാണ് പുരോഹിതനൊപ്പം തൊപ്പിധരിച്ചുകൊണ്ട് സെല്‍ഫിയെടുത്തത്. തുടര്‍ന്ന് ഈ ചിത്രം മോഡല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ചെയ്യുകയായിരുന്നു.
റംസാന്‍മാസത്തിന്റെ ആരംഭവും അവസാനവും തീരുമാനിക്കുന്നത് സ്ഥിരീകരിക്കുന്ന സമിതിയില്‍നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്. ഇമ്രാന്‍ഖാന്‍ നേതൃത്വംനല്‍കുന്ന പാകിസ്താന്‍ തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി അംഗവുമാണ് ഇയാള്‍. സംഭവത്തെത്തുടര്‍ന്ന് ക്വാസിയെ പുറത്താക്കിയതായി പാര്‍ട്ടിവക്താവും പറഞ്ഞു. ക്വാവിക്കെതിരെയുള്ള തുടര്‍നടപടികള്‍ മുതിര്‍ന്ന മതപണ്ഡിതന്‍മാര്‍ ചേര്‍ന്ന് തീരുമാനിക്കും. എന്നാല്‍, മോഡലിന്റെ അഭ്യര്‍ഥനപ്രകാരമാണ് അവരെ കണ്ടതെന്നും സംഭവം തെറ്റിദ്ധരിക്കപ്പെടുംവിധം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതില്‍ അവര്‍ മാപ്പ് പറഞ്ഞതായും ക്വാവി അവകാശപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























