സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മഡഗാസ്‌കറില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ടു മരണം

ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രമായ മഡഗാസ്‌കറില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഗ്രനേഡ് ആക്രമണം. രാജ്യതലസ്ഥാനമായ ആന്റനനറീവൊയിലെ മഹമസിന സ്റ്റേഡിയത്തിലുണ്ടായ ഗ്രനേഡ് പൊട്ടിത്തെറിയില്‍ രണ്ടു പേര്‍ മരിക്കുകയും ഏഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
മഹമസിന സ്റ്റേഡിയത്തില്‍ സൈനിക പരേഡ് നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തെ ഭീകരാക്രമണമായി കണക്കാക്കി അന്വേഷണം നടത്തുമെന്ന് ജനറല്‍ അന്തോണി റകോട്ടോയരിസണ്‍ പറഞ്ഞു. മഡഗാസ്‌കര്‍ പ്രധാനമന്ത്രി ഒളിവര്‍ സോളോനന്ദ്രസന മഹഫലി ആക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
2014ലും ഇതേ സ്റ്റേഡിയത്തില്‍ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. 1960വരെ ഫ്രഞ്ച് കോളനിയായിരുന്നു മഡഗാസ്‌കര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha



























