കാബിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അടിയന്തരമായി ഇറക്കി

ഇറ്റലിയിലെ മിലനിലേക്ക് പറന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ചങ്കി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിന്റെ എന്‍ജിനില്‍ തീ പിടിച്ചതിനാലാണ് തിരിച്ചിറക്കിയതെന്ന് പൈലറ്റ് അറിയിച്ചു. വിമാനത്തിലെ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരായി പുറത്തിറക്കി.
ചങ്കി വിമാനത്താവളത്തില്‍ നിന്നും പുലര്‍ച്ചെ 2.05ന് പുറപ്പെട്ട എസ്‌ഐഎ ഫ്‌ളൈറ്റ് എസ്‌ക്യു368 വിമാനമാണ് രണ്ടര മണിക്കൂറിനുശേഷം തിരിച്ചറക്കിയത്. വിമാനം പറന്നപ്പോള്‍ എന്‍ജിനിലാണ് തകരാറ് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ ക്യാപ്റ്റന്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചു. എമര്‍ജന്‍സി ലാന്‍ഡിംഗിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha



























