വടക്കന്‍ യമനില്‍ ഐഎസ് നടത്തിയ ആക്രമത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ യമനില്‍ ഐഎസ് നടത്തിയ വിവിധ സ്‌ഫോടന പരമ്പരകളില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്കു പരിക്കേറ്റു. തുറുമുഖ നഗരമായ മുകല്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മുകല്ലയ്ക്കു സമീപമുള്ള ചെക്ക്‌പോസ്റ്റിലായിരുന്നു ആദ്യത്തെ ആക്രമണം. രണ്ടാമത്തെ ആക്രമണം സൈനിക കേന്ദ്രത്തിനു സമീപമായിരുന്നു. സ്‌ഫോടന വസ്തുകള്‍ നിറച്ച കാര്‍ ഇവിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
കഴിഞ്ഞ മേയ് 23നു ഐഎസ് നടത്തിയ ചാവേറാക്രമണത്തില്‍ യമനിലെ ഏദനില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























