കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ മൂന്ന് മലയാളികള്‍ക്ക് വധശിക്ഷ

കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ മൂന്ന് മലയാളികളുടെ വധശിക്ഷ കോടതി ശരിവെച്ചു. പാലക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ്, കാസര്‍കോഡ് സ്വദേശി അബൂബക്കര്‍ സിദ്ധിക്ക്, മലപ്പുറം ചീക്കോട്ട് വാവൂര്‍ മഞ്ഞോട്ടുചാലില്‍ ഫൈസല്‍ മഞ്ഞോട്ട് ചാലില്‍ എന്നിവരുടെ വധശിക്ഷയാണ് അപ്പീല്‍ കോടതിയും ശരിവച്ചിരിക്കുന്നത്. നാട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ കൊണ്ടു വന്നതായാണ് പ്രോസിക്യൂഷന്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.ഇവര്‍ക്കൊപ്പം പിടിയിലായ ഒരു ശ്രീലങ്കന്‍ സ്ത്രീയേയും തൂക്കിക്കൊല്ലാന്‍ വിധിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























