യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് പെട്ടിയിലാക്കി കടന്നു കളഞ്ഞ യുവാവ് അറസ്റ്റില്‍

പാര്‍ക്കിനരികിലൂടെ നടന്ന് പോയ ഒരാള്‍ ഒരു വലിയ പെട്ടിയില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടു. പെട്ടി തുറന്ന അദ്ദേഹം ഞെട്ടിപ്പോയി. പെട്ടിക്കുള്ളില്‍ തീര്‍ത്തും നഗ്‌നയായി ഒരു യുവതി. അവിടെയുണ്ടായിരുന്ന മറ്റു ചിലരെ സഹായത്തിനു വിളിച്ചു. അവിടെയെത്തിയ ഒരാള്‍ സ്വന്തം ഉടുപ്പഴിച്ച് യുവതിക്കു നല്‍കി. പിന്നെ ഏതാനും യുവതികളെത്തിയാണ് അവളെ പെട്ടിയില്‍ നിന്നു പുറത്തു വരാന്‍ സഹായിച്ചത്.
പെട്ടി തുറന്ന് പുറത്തു വന്ന പെണ്‍കുട്ടി പറഞ്ഞത് ഒരു പീഡനത്തിന്റെയും കൊലപാതക ശ്രമത്തിന്റെയും കഥ. തന്റെ റൂം മേറ്റായ യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപേക്ഷിക്കുന്നതിനായി പെട്ടിയിലാക്കി കൊണ്ടുവരികയുമായിരുന്നത്രെ. പാര്‍ക്കിനടുത്തുള്ള തടാകത്തില്‍ യുവതിയെ ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെട്ടിയിലാക്കി അദ്ദേഹം കൊണ്ടുവന്നത് എന്നാണ് കരുതുന്നത്. ഇതിനിടെ പെട്ടിയില്‍ ബോധം വന്ന യുവതി ബഹളം വച്ചതോടെ പെട്ടി ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നത്രെ.
സംഭവം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തടാകത്തിനടുത്തുനിന്ന് യുവാവിനെ പിടികൂടി. ചൈനയിലെ ഹുവാന്‍ പ്രവിശ്യയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























