ഇന്ത്യയെ എതിര്‍ത്തവര്‍ക്കു മുന്നറിയിപ്പുമായി അമേരിക്ക,എന്‍എസ്ജി പ്രവേശനത്തെ എതിര്‍ത്തവര്‍ കണക്കു പറയേണ്ടി വരും

ആണവ വിതരണ രംഗത്തേക്കുള്ള ഇന്ത്യയുടെ കടന്നു വരവിനെ എതിര്‍ത്തവര്‍ക്കു താക്കീതുമായി അമേരിക്ക. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് തടഞ്ഞ അംഗരാജ്യം ഇതിനു കണക്കു പറയേണ്ടി വരുമെന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് അമേരിക്കയുടെ പിന്തുണയുണ്ടായിരുന്നതാണ്. എന്നിട്ടും ചൈന അടക്കമുള്ള രാജ്യങ്ങള്‍ എതിര്‍ത്തതിനാല്‍ ഇന്ത്യയുടെ പ്രവേശനം തടസ്സപ്പെട്ടതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അമേരിക്ക.
ഇന്ത്യയുടെ ആണവ വിതരണ രംഗത്തേക്കുള്ള പ്രവേശനത്തിന് അംഗരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന യോജിച്ച അഭിപ്രായം തകര്‍ത്തത് ഒരു രാജ്യമാണെന്ന് ചൈനയുടെ പേരെടുത്തു പറയാതെയാണ് അമേരിക്ക വിമര്‍ശിച്ചത്. ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം സാധ്യമാക്കുന്ന നടപടികള്‍ അമേരിക്ക ഉറപ്പുവരുത്തിയതാണെന്നും എന്നാല്‍ പ്രവേശനം സാധ്യമാകാത്തതില്‍ ദുഖമുണ്ടെന്നും അമേരിക്കന്‍ പൊളിറ്റിക്കല്‍ അഫേഴ്‌സ് അണ്ടര്‍ സെക്രട്ടറി ടോം ഷാനന്‍ പറഞ്ഞു.
അടുത്ത തവണ ഇന്ത്യയുടെ പ്രവേശനം എങ്ങനെ സാധ്യമാക്കണമെന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.യോജിച്ച അഭിപ്രായത്തോട് കൂടി മാത്രം തീരുമാനിക്കേണ്ട കാര്യമായതിനാല്‍ ഒരു രാജ്യത്തിനു മാത്രം ഇതിനെ എതിര്‍ക്കാന്‍ സാധിക്കും. എന്നാല്‍ ഈ പ്രവര്‍ത്തിക്കു രാജ്യം ഭാവിയില്‍ കണക്കു പറയേണ്ടി വരുമെന്ന് ടോം ഷാനന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























