കാബൂളില്‍ ചാവേറാക്രമണം, 40 പോലീസുകാര്‍ വധിക്കപ്പെട്ടു

കാബൂളിലെ പോലീസ് അക്കാഡമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ കേഡറ്റുകള്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെ താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 പോലീസുകാര്‍ കൊല്ലപ്പെട്ടു. വര്‍ദ്ധകില്‍ നിന്നു കാബൂളിലേക്കു പോവുകയായിരുന്ന മൂന്നു ബസുകള്‍ക്കെതിരെ ആണ് ആക്രമണം നടന്നത്
കഴിഞ്ഞ ദിവസം നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ ഉണ്ടായ ആക്രമണത്തില്‍ പതിനാലു പേര് കൊല്ലപ്പെട്ടതിന് പിറകെയാണ് കാബൂളില്‍ വീണ്ടും താലിബാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. രണ്ടു ചാവേര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട് ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























