ഡ്രൈവിങ്ങിനിടെ അപകടമുണ്ടാക്കിയ മലയാളി നഴ്‌സ് കുറ്റക്കാരിയെന്ന് ബ്രിട്ടീഷ് കോടതി

ഡ്രൈവിങ്ങിനിടെ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ മലയാളി നഴ്‌സ് കുറ്റക്കാരിയാണെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തി.
നോട്ടിങ്ഹാമില്‍ താമസിക്കുന്ന എറണാകുളം സ്വദേശിനി ക്രിസ്റ്റി ജോര്‍ജി (38)ന്റെ ശിക്ഷ ജൂലൈ 15ന് വിധിക്കും. കാര്‍ ഓടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ചതാണ് അപകടത്തിന് കാരണമായതെന്നു കോടതി വ്യക്തമാക്കി.
അപകടമുണ്ടായതിനുശേഷം ക്രിസ്റ്റി ഫോണിലെ നമ്പരുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍, അപകടമുണ്ടായ സമയത്ത് ക്രിസ്റ്റി ഫോണ്‍ വിളിച്ചിരുന്നതായി ഫോണ്‍ രേകകള്‍ പ്രകാരം പോലീസ് കണ്ടെത്തി.
2014 നവംബറില്‍ ക്രിസ്റ്റി ഓടിച്ച കാര്‍ മോട്ടര്‍ വേയില്‍ വച്ച് ഒരു ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്നു നിയന്ത്രണം വിട്ട ലോറി എതിര്‍ദിശയില്‍ വന്ന ബിഎംഡബ്ല്യു കാറിലും മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ബിഎംഡബ്ല്യു കാര്‍ ഓടിച്ചിരുന്ന ലണ്ടന്‍ സ്വദേശി മുറെ സിംസണ്‍ മരിച്ചു. മറ്റൊരു വാഹനത്തിന്റെ ഡ്രൈവര്‍ ലിസി ബ്രോവേഴ്‌സിന്റെ കഴുത്ത് ഒടിയുകയും തലയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് 18 മണിക്കൂറോളം മോട്ടര്‍ വേയില്‍ ഗതാഗതം സ്തംഭിച്ചു. എട്ടു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ക്രിസ്റ്റിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, ഡ്രൈവ് ചെയ്യുന്നതിനിടെ ഫോണില്‍ സംസാരിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്നും സ്ഥിരമായി അങ്ങനെ ചെയ്യാറില്ലെന്നും ക്രിസ്റ്റി പറഞ്ഞു. ഹാന്‍ഡ് ഫ്രീ സ്പീക്കര്‍ സംവിധാനത്തിലൂടെയാണ് താന്‍ ഫോണ്‍ ഉപയോഗിച്ചതെന്നു ക്രിസ്റ്റി ബോധിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം നോട്ടിങ്ഹാമിലാണ് ക്രിസ്റ്റി താമസിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























