ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് റാംപില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് ആഡിഡ് ആക്രമണത്തിനിരയായ രേഷ്മ

ആസിഡിനേക്കാള്‍ വീര്യമുണ്ട് രേഷ്മയുടെ ആത്മവിശ്വാസത്തിന് അതാണ് ഇന്നിവിടെ എത്താന്‍ എന്നെ പ്രേരിപ്പിച്ചത് രേഷ്മ പറയുന്നു. ലോകത്തെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് റാംപില്‍ ആസിഡ് ആക്രമണത്തിനിരയായ രേഷ്മ ഖുറേഷിയും എത്തി. സൗന്ദര്യത്തെ തിരികെ കൊണ്ടുവരിക' എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് രേഷ്മാ ബാനു ഖുറേഷി റാംപിലെത്തിയത്. മികവുറ്റ വസ്ത്രധാരണവും പ്രകടനവും കൊണ്ട് രേഷ്മ വേദി കീഴടക്കി. ഡിസൈനര്‍ റിയാ ശര്‍മ്മയോടൊപ്പമാണ് സാരി ഉടുത്ത് രേഷ്മ എത്തിയത്. ഇന്ത്യയില്‍ നിന്ന് സണ്ണി ലിയോണും ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നുണ്ട്.
18ാം വയസിലാണ് രേഷ്മ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. സ്വന്തം സഹോദരിയുടെ ഭര്‍ത്താവാണ് രേഷ്മയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. ആക്രമണത്തില്‍ സഹോദരിയുടെ കൈക്കും പൊള്ളലേറ്റു. മരണത്തെ മുഖാമുഖം കണ്ട രേഷ്മ വളരെ കഷ്ടിച്ചാണു രക്ഷപ്പെട്ടത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് രേഷ്മ ജീവിതത്തിലേക്കു തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും ആ മുഖം തീര്‍ത്തും വിരൂപമായി തീര്‍ന്നിരുന്നു. ശസ്ത്രക്രിയകയ്ക്ക് ശേഷം ആദ്യമായി മുഖം കണ്ടപ്പോള്‍ അത് ഞാന്‍ തന്നെയാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് രേഷ്മ പറയുന്നു. കുടുംബാംഗങ്ങളുടെ പ്രോത്സാഹനമാണ് തന്നെ ഇവിടെവരെ എത്തിച്ചതെന്ന് രേഷ്മ പറയുന്നു. സംഘാടകര്‍ രേഷ്മയെ നേരിട്ട് ഫാഷന്‍ വീക്കിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇന്ത്യക്കു പുറത്തു മറ്റൊരു സ്ഥലത്തും പോകാത്ത രേഷ്മ തനിക്കു ലഭിച്ച അവസരത്തെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് രേഷ്മ പറഞ്ഞു. സെപ്തംബര്‍ 8 ന് ആരംഭിച്ച ഫാഷന്‍ വീക്ക് 15ന് അവസാനിക്കും.



https://www.facebook.com/Malayalivartha


























