Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

വീണ്ടും ഉത്തരകൊറിയന്‍ അണ്വായുധ പരീക്ഷണം; ലോക രാജ്യങ്ങള്‍ നടപടിയെ അപലപിച്ചു

10 SEPTEMBER 2016 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....ഇന്ത്യൻ പനോരമയിൽ ഇത്തവണ ഏറെ ശ്രദ്ധ നേടി അരുണാചൽ പ്രദേശിൽ നിന്നുള്ള നീഷി ഭാഷാ ചിത്രമായ ‘ഉറം’

ഹൊദൈത പിളർത്തി അറബിക്കൂട്ടം; ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം

ദ്വീപ് കീഴടക്കി കോടിക്കണക്കിന് ഞണ്ടുകൾ! ഒറ്റത്തവണ ഇടുന്നത് ഒരുലക്ഷം മുട്ടകൾ; ചുവപ്പ് പരവതാനി വിരിച്ച് ക്രിസ്മസ് ദ്വീപിൽ പ്രകൃതിയുടെ അത്ഭുതം..!

മദ്ധ്യ പെറുവിലെ ആൻഡീസിൽ ഭൂകമ്പം.... റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി

നടുക്കടലിൽ ചിത!സൗദി കത്തുന്നു; ഘോരയുദ്ധം, ഹൂതികളുടെ അഴിഞ്ഞാട്ടം,ഇറാന്റെ തിരിച്ചടി! കടലിൽ തീമഴ; യുദ്ധഭൂമി

ബാലിസ്റ്റിക് മിസൈലില്‍ ഘടിപ്പിക്കാവുന്ന അണ്വായുധ പോര്‍മുന വിജയകരമായി പരീക്ഷിച്ച് ഉത്തരകൊറിയ ലോകത്തെ ഞെട്ടിച്ചു. അമേരിക്കയും ചൈനയും റഷ്യയുമെല്ലാം പരീക്ഷണത്തെ അപലപിച്ചു. ദക്ഷിണകൊറിയയും ജപ്പാനും തങ്ങളുടെ അയല്‍രാജ്യത്തിന്റെ നടപടിയില്‍ ആശങ്ക പ്രകടിപ്പിച്ചു. 

ഭൂഗര്‍ഭ പരീക്ഷണമാണു നടത്തിയത്. ഉത്തരകൊറിയയില്‍ സാധാരണയായി ആണവപരീക്ഷണങ്ങള്‍ നടത്തുന്ന പുങ്ങ്‌യെ-റിക്കു സമീപമായിരുന്നു ഇത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തുന്ന ഭൂകമ്പം തന്മൂലം ഉണ്ടായി. ആദ്യം ഭൂകമ്പം എന്നു കരുതിയത് മണിക്കൂറുകള്‍ക്കകം അണുബോംബ് പരീക്ഷണമാണെന്നു സ്ഥിരീകരിച്ചു. 

വിജയകരമായ പരീക്ഷണത്തില്‍ ശാസ്ത്രജ്ഞരെ ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്‍ അഭിനന്ദിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. പത്തു കിലോ ടണ്‍ (പതിനായിരം ടണ്‍) ടിഎന്‍ടി (ട്രൈനൈട്രോ ടൊളുവിന്‍) പൊട്ടിച്ചാലുണ്ടാകാവുന്നത്ര സ്‌ഫോടനമാണ് ഇന്നലെ നടന്നത്. 1945-ല്‍ ഹിരോഷിമയില്‍ ഇട്ട ബോംബിന്റെ മൂന്നില്‍ രണ്ടുഭാഗം ശേഷിയാണിത്, നാഗസാക്കിയില്‍ ഇട്ട ബോംബിന്റെ പ്രഹരശേഷിയുടെ പകുതിയും. 

ജനുവരിയില്‍ ആറായിരം ടണ്‍ ശേഷിയുള്ള ഒരു ബോംബ് പരീക്ഷണം ഉത്തരകൊറിയ നടത്തിയിരുന്നു. 2013-ല്‍ 7,000 ടണ്‍ ശേഷിയുള്ളതു പരീക്ഷിച്ചിരുന്നു. 2006-ല്‍ ഉത്തരകൊറിയ ആദ്യം പരീക്ഷിച്ചത് ആയിരം ടണ്ണില്‍ താഴെ ശേഷിയുള്ള ബോംബാണ്. 

അലൂമിനിയം കവചമുള്ള മൂന്നു സ്‌കഡ് മിസൈലുകള്‍ തിങ്കളാഴ്ച ജപ്പാന്‍ കടലിലേക്ക് ഉത്തരകൊറിയ തൊടുത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് രാജ്യത്തിന്റെ 68-ാം ദേശീയദിനത്തോടനുബന്ധിച്ച് ഈ പരീക്ഷണം. 

ജപ്പാനിലും ദക്ഷിണകൊറിയയിലും ഈ പരീക്ഷണം ആശങ്ക പടര്‍ത്തി. ലാവോസില്‍നിന്ന് അമേരിക്കയിലേക്ക് എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ യാത്രചെയ്യുമ്പോഴാണ് പ്രസിഡന്റ് ബറാക് ഒബാമ വിവരമറിയുന്നത്. ഉടനെതന്നെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയെയും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹീയേയും ഫോണില്‍ വിളിച്ചു സംസാരിച്ചു. ദക്ഷിണകൊറിയയുടെയും ജപ്പാന്റെയും സുരക്ഷാകാര്യത്തില്‍ അമേരിക്കയുടെ പ്രതിബദ്ധത ഒബാമ ആവര്‍ത്തിച്ചു പറഞ്ഞു. 

ചൈനീസ് വിദേശമന്ത്രാലയം ആണവപരീക്ഷണത്തെ ശക്തമായി അപലപിച്ചു. ഉത്തരകൊറിയ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റഷ്യയും അപലപിച്ചു. ബ്രിട്ടന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ഉത്തരകൊറിയയെ വിമര്‍ശിച്ചു. കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിൽ നിന്നുള്ള ബി.ജെ.പി രാജ്യസഭാ എംപിയായ രാംറാവു വഡ്കുട്ടെ അന്തരിച്ചു....  (1 minute ago)

അണ്ടർ-19 ഏഷ്യകപ്പിലെ ആവേശം തീരുന്നതിനു മുൻപ്‌ ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടം...  (13 minutes ago)

എംഎൽഎസ് കപ്പ് പ്ലേ ഓഫിൽ ഇന്റർ മയാമിക്ക് ഞെട്ടുന്ന പരാജയം....മൂന്നുഗോളുകൾക്ക് കൊളംബസ് മയാമിയെ കീഴടക്കി  (34 minutes ago)

ബംഗളൂരുവിലെ ബിഡദിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഹോട്ടൽ സംരംഭകന് ദാരുണാന്ത്യം  (50 minutes ago)

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....  (59 minutes ago)

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി  (1 hour ago)

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (2 hours ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (2 hours ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (2 hours ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (2 hours ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (2 hours ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (2 hours ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (3 hours ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (3 hours ago)

Malayali Vartha Recommends