ബഹിഷ്‌ക്കരണ ആഹ്വാനം; ഇന്ത്യയിലെ നിക്ഷേപത്തെ ബാധിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്

ആക്കളി തീക്കളിയാകും. ചൈനയില്‍ ഉത്പാദിപ്പിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഈ ആഹ്വാനം ചൈനയില്‍ നിന്നുള്ള നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയുട്ടുണ്ടെന്നും ഇനിയും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ ഇന്ത്യയിലെ ചൈനയുടെ നിക്ഷേപത്തെ അത് ബാധിക്കുമെന്നും ചൈനീസ് എംബസി വക്താവ് സീ ലിയാന്‍ പറഞ്ഞു.
ചൈനയുടെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ഒന്‍പതാമത്തെ വലിയ ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ.നിരവധി സംഘടനകള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാകിസ്താനുമായുള്ള ചൈനയുടെ ബന്ധത്തെ ചൊല്ലിയാണ് ബഹിഷ്‌ക്കരണാഹ്വാനം ഉണ്ടായത്.
ഇന്ത്യ അടിസ്ഥാന മേഖലയില്‍ ചൈനയോട് കൂടുതല്‍ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഘട്ടത്തിലാണ് ബഹിഷ്‌ക്കരണാഹ്വാനം.ഈ സമയത്തെ ആഹ്വാനം പടക്കവിപണിയെ മാത്രമല്ല ദീപാവലിയുമായി ബന്ധമില്ലാത്ത മറ്റ് ഉത്പന്നങ്ങളെ കൂടി ബാധിക്കുമെന്നും സീ ലിയാന്‍ പറഞ്ഞു.
ഈ ബഹിഷ്‌ക്കരണം ഇനിയും നീണ്ടാല്‍ അത് ചൈനക്ക് മാത്രമല്ല ഇന്ത്യയിലെ കച്ചവടക്കാരെയും ഉപഭോക്താക്കളെയും ബാധിക്കുമെന്നും സീ ലിയാന്‍ കൂട്ടിചേര്‍ത്തു
https://www.facebook.com/Malayalivartha


























