പാക്കിസ്ഥാനെതിരെ ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം, കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം

പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കാനൊരുങ്ങി . ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ബിഎസ്എഫ് ഡയറക്ടര്‍ ജനറലുമായി ആശയവിനിമയം നടത്തി. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ കനത്ത ഷെല്ലാക്രമണം തുടരുകയാണ്. കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക്ക് സൈന്യത്തിന്റെ ആക്രമണത്തിനിടയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമവും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചിനു തുടങ്ങിയ പ്രകോപനം ഇപ്പോഴും തുടരുകയാണ്. പുലര്‍ച്ചെ 24 ബിഎസ്എഫ് പോസ്റ്റുകള്‍ക്കുനേരെ പാക്ക് വെടിവയ്പ്പുണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുകയും 200 കിലോമീറ്റര്‍ പരിധിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കശ്മീരിലെ ആര്‍.എസ്.പുര മേഖലയില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ആറു ഗ്രാമീണര്‍ക്കു പരുക്കേറ്റു. മെന്ദറിലും സമാനമായ ആക്രമണമുണ്ടായി.
https://www.facebook.com/Malayalivartha


























