Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൗഡര്‍ ഉപയോഗിച്ചതിലൂടെ കാന്‍സര്‍ ബാധിച്ച യുവതിക്ക് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നഷ്ടപരിഹാരമായി 70 ദശലക്ഷം ഡോളര്‍ നല്‍കും, പരാതിയുമായി 2000 യുവതികള്‍ ഇനിയും, മറഞ്ഞിരിക്കുന്ന അപകടമറിയാതെ പിഞ്ചു കുഞ്ഞുങ്ങളില്‍ പൗഡര്‍ വാരിപ്പൂശുന്ന അമ്മമാര്‍ ഇതൊന്നു ശ്രദ്ധിക്കൂ

29 OCTOBER 2016 12:26 PM IST
മലയാളി വാര്‍ത്ത

ടാല്‍കം പൗഡര്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. നവജാതശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെ പൗഡര്‍ ഉപയോഗിക്കുന്നവരാണ്. പൗഡറില്ലാത്ത സൗന്ദര്യവര്‍ധക വസ്തുക്കളെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. എന്നാല്‍ നിശബ്ദനായ ഒരു കൊലയാളിയാണ് ടാല്‍കം പൗഡര്‍ എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഓക്‌സിജന്‍, സിലിക്കണ്‍, മഗ്നീഷ്യം എന്നിവയടങ്ങിയ അഭ്ര മൂലകത്തില്‍ നിന്നാണ് ടാല്‍കം പൗഡര്‍ നിര്‍മ്മിക്കുന്നത്. പൗഡറായി രൂപാന്തരം പ്രാപിക്കുമ്പോള്‍ ഈ മൂലകം ഈര്‍പ്പത്തെ വലിച്ചെടുക്കുകയും ചര്‍മത്തെ നനവില്ലാതെ സൂക്ഷിക്കുകയും ചൊറിച്ചിലില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യാന്‍ പ്രാപ്തമാകുന്നു. മിക്ക സൗന്ദര്യവര്‍ധക വസ്തുക്കളിലും ടാല്‍ക് ഒരു പ്രധാന ഘടകമാണ്. കൂടുതലായും ഫേഷ്യല്‍, ബേബി, ബോഡി പൗഡറുകളിലാണ് ടാല്‍ക് അടങ്ങിയിരിക്കുന്നത്. സ്വാഭാവികമായ അവസ്ഥയിലുള്ള ടാല്‍കില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ആസ്ബസ്റ്റോസ് ശ്വാസകോശ കാന്‍സറുകള്‍ക്ക് വഴിവയ്ക്കുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലിനു ശേഷം വീടുകളില്‍ ഉപയോഗിക്കുന്ന ടാല്‍കം പൗഡറുകളില്‍ ആസ്ബസ്റ്റോസ് ഘടകം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ടാല്‍കം പൗഡറുകളുടെ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍.

അമേരിക്കയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചതു മൂലം കാന്‍സര്‍ ബാധിച്ച യുവതിക്ക് 70 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ യു.എസ് കോടതി ഉത്തരവിട്ടിരിക്കുകയാണ്. കാലിഫോര്‍ണിയ സ്വദേശിയായ ഡെബ്രോ ജിയാന്നെജിനിയാണ് പരാതിക്കാരി. 2012 ല്‍ ഇവര്‍ക്ക് ഒവേറിയന്‍ കാന്‍സര്‍ (അണ്ഡാശയ അര്‍ബുദം) പിടിപ്പെട്ട കേസിലാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരേയുള്ള വിധി. സെന്റ്‌ലൂയി കോടതിയാണ് കേസ് പരിഗണിച്ചത്. 2012 ലാണ് ഇവര്‍ക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. അസുഖത്തിന് കാരണം തുടര്‍ച്ചയായുള്ള ബേബി പൗഡര്‍ ഉപയോഗമാണെന്ന് പരാതിക്കാരി കോടതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ സെപ്തറ്റംബറില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ കാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ വിധി കാരണമാകുമെന്ന് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ജിം ഓണ്‍ഡര്‍ പറഞ്ഞു.

അതേസമയം കേസിനെക്കുറിച്ച് ഉടന്‍ പ്രതികരിക്കാനില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രതിനിധി പറഞ്ഞു. ഹരജിക്കാരിയുടെ അവസ്ഥയില്‍ ഖേദമുണ്ടെന്നും വിധിക്കെതിരേ അപ്പീല്‍ കോടതിയെ സമീപിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. പൂര്‍ണമായും ശാസ്ത്രീയ രീതിയിലാണ് പൗഡര്‍ നിര്‍മ്മിക്കുന്നതെന്ന് കമ്പനി അമേരിക്കയിലെ പത്രങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നു.

പരാതിക്കാരിയുടെ കേസ് തീര്‍പ്പാക്കുന്നതിനിടയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നു കോടതി വ്യക്തമാക്കി. കേസിനെ കുറിച്ചു പ്രതികരിക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വിസമ്മതിച്ചു. ശാസ്ത്ര പരിശോധനയില്‍ പൗഡറില്‍ മായങ്ങള്‍ കലര്‍ന്നതായി കണ്ടെത്തിയിട്ടില്ല. ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന യാതൊരു വിധ പദാര്‍ത്ഥങ്ങളും അതില്‍ ഇല്ല. അതുകൊണ്ടുതന്നെ പരാതിക്കാരുടെ ആരോപണം വിശദമായി പരിശോധിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ സമാനമായ ആരോപണം ഉന്നയിച്ച് 2000 സ്ത്രീകള്‍ രംഗത്ത് വന്നിട്ടുണ്ട്.

ഒരു ശരാശരി മലയാളിയുടെ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയില്‍ കയറിക്കൂടിയ സൗന്ദര്യ വര്‍ദ്ധക വസ്തുവാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഉപയോഗിക്കുന്നവര്‍ ഒരു കാര്യം അറിയണം. മണവും സൗന്ദര്യവും ഉണ്ടാകുമെന്ന തെറ്റിദ്ധാരണയിലൂടെ നിങ്ങള്‍ വാരി പൂശുന്ന പൗഡരില്‍ നിന്നും , നിങ്ങള്‍ സ്വയം കാന്‍സര്‍ ക്ഷണിച്ചു വരുത്തുകയാണ്. ആഗോള പിപണിയില്‍ ഇന്നും മുന്‍പന്തിയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ തന്നെയാണ്. നൂറിലധികം കമ്പനികള്‍ പൗഡര്‍ വസായ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും വിപണി കൈയടക്കിയത് ജോണ്‍സണ്‍ മാത്രമാണ്. വര്‍ഷങ്ങളായുള്ള പാരമ്പര്യം ഉള്ളതു കൊണ്ടായിരിക്കാം, ആരോപണങ്ങള്‍ എത്രതന്നെ ഉയര്‍ന്നു വന്നിട്ടും വിപണിയില്‍ ഇന്നും ഒന്നാം സ്ഥാനത്ത് ജോണ്‍സണെ എത്തിക്കുന്നത്. അതോടൊപ്പം തന്നെ ശാസ്ത്ര പരിശോധനകളില്‍ എല്ലാം തന്നെ ക്ലീന്‍ ചിറ്റ് കമ്പനിക്ക് ലഭിക്കുകയും ചെയ്തു എന്നത് മറ്റൊരു വസ്തുതയാണ്.

സ്ത്രീകള്‍ അവരുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്ഥിരമായി പൗഡര്‍ ഉപയോഗിക്കുകയാണെങ്കില്‍ കാന്‍സര്‍ വരാന്‍ 40 ശതമാനം സാധ്യതയുണ്ട്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉള്‍പടെയുള്ള പൗഡര്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീകള്‍ പ്രത്യേകമായും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നതു മൂലം ക്യാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്നാണ്. പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്.

ഇന്ന് നാം ഉപയോഗിക്കുന്ന ടാല്‍കം പൗഡറുകളില്‍ കാന്‍സറിനു കാരണമായ ആസ്ബസ്റ്റോസ് ഇല്ലെങ്കിലും ശ്വാസകോശ കാന്‍സറിനോ ശ്വാസകോശസംബന്ധമായ മറ്റ് രോഗങ്ങള്‍ക്കോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല. ടാല്‍കം പൗഡറുകള്‍ അണ്ഡാശയ കാന്‍സറിനും വഴിവച്ചേക്കാം. ഗര്‍ഭനിരോധന ഉറകള്‍, വിഭാജക ചര്‍മം, സാനിറ്ററി നാപ്കിന്‍ എന്നിവകളില്‍ പൗഡറുകള്‍ ഉപയോഗിക്കുന്നതും ജനനേന്ദ്രിയ ഭാഗത്ത് നേരിട്ട് പൗഡര്‍ ഉപയോഗിക്കുന്നതും അണ്ഡാശയ കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. പൗഡറിന്റെ കണങ്ങള്‍ ഗര്‍ഭാശയത്തിലെത്തി അണ്ഡവാഹിനിക്കുഴലിലൂടെ അണ്ഡാശയത്തിലെത്താം. ടാല്‍കം പൗഡറും അണ്ഡാശയ കാന്‍സറും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്.

ടാല്‍കം പൗഡറുകള്‍ ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആര്‍ത്തവ വിരാമ ഘട്ടം കഴിഞ്ഞ സ്ത്രീകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. നേരത്തെ, മിസ്സൗറിയില്‍ അണ്ഡാശയ കാന്‍സര്‍ മൂലം മരിച്ച സ്ത്രീക്ക് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി 72 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

കുട്ടികളുടെ ശരീരത്തില്‍ വിയര്‍പ്പ് പൊടിയാതിരിക്കാനാണ് മുഖ്യമായും പൗഡര്‍ ഇട്ടുകൊടുക്കുന്നത്. അതുകൊണ്ടുതന്നെ വിഷകരമായ ടാല്‍കം പൗഡര്‍ ഒഴിവാക്കുമ്പോള്‍ പകരം എന്ത് എന്ന ചോദ്യം പ്രധാനമാണ്. ടാല്‍കം പൗഡറിന് പകരം കൂവ്വപ്പൊടി, ചോളപ്പൊടി എന്നിവ ഉപയോഗിക്കാവുന്നതാണെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത് ഒരുതരത്തിലുള്ള അണുബാധയോ ത്വക്ക്രോഗ പ്രശ്‌നങ്ങളോ ഉണ്ടാക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (30 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (44 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (49 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (56 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends